Connect with us

സാധാരണ ദാമ്പത്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ തങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ചിലർ അത് ആളിക്കത്തിച്ച് വലിയ പ്രശ്നമാക്കി മാറ്റി; മറ്റൊരു വിവാഹം കഴിച്ചത് അമ്മയുടെ കൂടി നിർബന്ധത്തിൽ; കൽപനയുടെ മുൻ ഭർത്താവ്

Malayalam

സാധാരണ ദാമ്പത്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ തങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ചിലർ അത് ആളിക്കത്തിച്ച് വലിയ പ്രശ്നമാക്കി മാറ്റി; മറ്റൊരു വിവാഹം കഴിച്ചത് അമ്മയുടെ കൂടി നിർബന്ധത്തിൽ; കൽപനയുടെ മുൻ ഭർത്താവ്

സാധാരണ ദാമ്പത്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ തങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ചിലർ അത് ആളിക്കത്തിച്ച് വലിയ പ്രശ്നമാക്കി മാറ്റി; മറ്റൊരു വിവാഹം കഴിച്ചത് അമ്മയുടെ കൂടി നിർബന്ധത്തിൽ; കൽപനയുടെ മുൻ ഭർത്താവ്

മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താൻ കഴിയാത്ത ഒരു വിടവ് തന്നെയനാണ് കൽപനയുടേത്. കൽപന അഭിനയിച്ച റോളുകളെക്കാൾ അതിശയിപ്പിക്കുന്നതായിരുന്നു ആ മരണം. ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി ഹൈദരബാദിൽ പോയതായിരുന്നു കൽപന. അവിടെ വച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മുപ്പത്തിയൊമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ മുന്നൂറോളം കഥാപാത്രങ്ങഅൾക്കാണ് കൽപ്പന ജീവൻ നൽകിയത്. സിനിമയിൽ വിജയം കൈവരിച്ചെങ്കിലും ജീവിത്തതിൽ വിജയം കൈവരിക്കാൻ നടിയ്ക്ക് ആയിരുന്നില്ല.

മരിക്കുന്നതിന് മുൻപ് വിവാഹമോചിതയായിരുന്നു കൽപ്പന. ഭർത്താവായിരുന്ന അനിലുമായുണ്ടായ പ്രശ്നത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കൽപ്പന പിന്നീട് നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു. കൽപ്പനയും ഭർത്താവും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നടിയുമായി അടുത്ത് ബന്ധമുള്ളവർ വെളിപ്പെടുത്തിയിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അനിൽ വീണ്ടും വിവാഹിതനായി എന്നുള്ള വാർത്ത പുറത്തെത്തിയത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്കും കൽപ്പനയ്ക്കും ഇടയിൽ സംഭവിച്ചതെന്താണെന്ന് പറയുകയാണ് അനിൽ. സാധാരണ ദാമ്പത്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ തങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ചിലർ അത് ആളിക്കത്തിച്ച് വലിയ പ്രശ്നമാക്കി മാറ്റി. എനിക്ക് കൽപനയെ സംശയമാണെന്ന് വരെ ചിലർ പറഞ്ഞു പരത്തി.

അവൾ വീട് വിട്ട് ഇറങ്ങിപ്പോയതാണെങ്കിലും തീർച്ചയായും തിരികെ വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നു. അവൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഞാൻ കൂടെ ഉണ്ടായിരുന്നപ്പോൾ കൃത്യമായി മരുന്ന് കൊടുക്കുമായിരുന്നു. അവൾ പോകുമ്പോൾ താൻ പറഞ്ഞതും മരുന്ന് കഴിക്കണമെന്നാണ്. അവൾ വരുമെന്ന് കരുതി വീടിന്റെ വാതിൽ താൻ വൈകിയേ അടച്ചിരുന്നുള്ളൂ. മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷ. അതുണ്ടായില്ല.

വീട്ടിലേക്ക് മടങ്ങി വരണമെന്ന് പറഞ്ഞാണ് കോടതിയിൽ കേസ് കൊടുത്തത്. അല്ലാതെ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടല്ല. അവളെ പേടിപ്പിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ വളരെ പെട്ടെന്ന് അതൊക്കെ വഷളായി. തങ്ങളെ അകറ്റാനായി ചിലർ ശ്രമിച്ചു. കൽപ്പന ഇത്ര പെട്ടെന്ന് മരിക്കുമെന്ന് കരുതിയിരുന്നില്ല. അവളുടെ മരണം എനിക്ക് ഷോക്കായിരുന്നു. കൽപന മരിക്കുന്ന സമയത്ത് താൻ മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു.

വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടക്കുന്ന കൽപ്പനയെ കാണാൻ എനിക്ക് സാധിക്കുമായിരുന്നില്ല. അവൾ മരിച്ച് കിടക്കുന്ന ഫോട്ടോ പോലും ഞാൻ കണ്ടിരുന്നില്ല. എനിക്ക് അമ്മയെ അത്തരത്തിൽ കാണാൻ സാധിക്കില്ലെന്ന് മകളെ വിളിച്ച് പറയുകയായിരുന്നു. മകളും ഞാനും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. കൽപ്പന മരിച്ചപ്പോൾ പോലും ഞങ്ങൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നു. എന്റെ കുടുംബവുമായിട്ടെല്ലാം വളരെ കണക്ടഡ് ആയിരുന്നു അവൾ.

എന്നാൽ ഇപ്പോൾ കുറച്ചുനാളുകളായി അവളുമായി യാതൊരു ബന്ധവുമില്ല. മകളെ നേരിട്ട് കാണാൻ ഞാൻ ശ്രമിച്ചിരുന്നു. ഒരിക്കൽ സമ്മാനവുമായി അവളെ കാണാൻ പോയി. എന്നാൽ ഗേറ്റിന് പുറത്ത് ഏൽപ്പിക്കാനാണ് അവർ പറഞ്ഞത്. അതോടെ ആ പോക്കും നിന്നു. എന്താണ് നമ്മുക്കിടയിൽ ഉണ്ടായതെന്ന് അറിയില്ല. മകൾ ഇപ്പോൾ കൽപ്പനയുടെ അമ്മയ്ക്കൊപ്പമാണ്. നല്ല നിലയിലാണ് അവർ അവളെ നോക്കുന്നത്.

ഞാൻ മറ്റൊരു വിവാഹം കഴിച്ചത് അമ്മയുടെ കൂടി നിർബന്ധത്തിലായിരുന്നു. അമ്മ മരിച്ചപ്പോൾ ആരും കൂടെയില്ലെന്ന തോന്നലായി. ഒറ്റപ്പെടൽ അനുഭവപ്പെട്ടപ്പോഴാണ് വീണ്ടും വിവാഹിതനായത്. പൂർണമായും അറേഞ്ച്ഡ് വിവാഹമായിരുന്നു. അവൾ വക്കീലാണ്. ഇപ്പോൾ പ്രാക്ടീസൊന്നും ചെയ്യുന്നില്ല. ഞങ്ങൾ രണ്ടുപേരും കൊച്ചിയിലാണ് കഴിയുന്നത്. മകൾ തെറ്റിധാരണ മാറി എന്റെടുത്തേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇല്ലെങ്കിൽ എന്റെ ഒരു ആവശ്യത്തിന് ഞാൻ അവളെ തേടി പോകും എന്നും അനിൽ പറഞ്ഞു.

More in Malayalam

Trending