Social Media
കണ്ണ് തള്ളി സോഷ്യൽ മീഡിയ;ആദ്യ ചിത്രത്തിന് ഒരുകോടി 19 ലക്ഷം ലൈക്ക്;10 ലക്ഷം ഫോളോവേഴ്സ്;ഹോളിവുഡ് നടിക്ക് റെക്കോർഡ് നേട്ടം!
കണ്ണ് തള്ളി സോഷ്യൽ മീഡിയ;ആദ്യ ചിത്രത്തിന് ഒരുകോടി 19 ലക്ഷം ലൈക്ക്;10 ലക്ഷം ഫോളോവേഴ്സ്;ഹോളിവുഡ് നടിക്ക് റെക്കോർഡ് നേട്ടം!
By
സോഷ്യൽ മീഡിയ തന്നെ ഞെട്ടിത്തരിച്ചു പോകുന്ന റെക്കോർഡ് വിജയവുമായാണ് അമേരിക്കൻ നടി ജെന്നിഫര്‍ ആനിസ്റ്റ മുന്നേറുന്നത്.താരം അമേരിക്കയിലെ അഭിനേത്രിയും സംവിധായികയും നിർമാതാവുമാണ്.ഇവർ ലോക പ്രശസ്തയാകുന്നത് വളരെ പെട്ടന്നാണ്.മിനിസ്ക്രീനിലൂടെ താരം ഏറെ ആരാധകരെയാണ് സ്വന്തമാക്കിയത്. ഫ്രണ്ട്സ് എന്ന ടി വി പാരമ്പരയിലൂടെയാണ് താരം ഇത്രയേറെ വൈറലാകുന്നത് എന്ന് പറയാം.റേച്ചൽ ഗ്രീൻഎന്ന കഥാപാത്രത്തിനാണ് ഇവർ ഇത്രയും പ്രശസ്തിയിൽ എത്തുന്നത്.ഇതിനായി താരത്തിന് ഏറെ പുരസ്കാരങ്ങളും നേടാൻ കഴിഞ്ഞിട്ടുണ്ട്.
ആരെയും അത്ഭുത പെടുത്തി താരം ഇപ്പോൾ മുന്നേറുകയാണ് താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ റെക്കോഡ് നേട്ടം ആണ് കരസ്ഥമാക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ തന്റെ ആദ്യ പോസ്റ്റ് പങ്കുവെയ്ക്കുന്നത്. ആ ചിത്രത്തിന് ഇതുവരെ ഒരു കോടി 19 ലക്ഷത്തിന് മേല്‍ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ആദ്യ പോസ്റ്റിന് പിന്നാലെ ജെന്നിഫറിന്റെ ഫോളോവേഴ്സ് നമ്ബരും ഉയര്‍ന്ന് ഗിന്നസ് നേട്ടത്തിലെത്തി.ജെന്നിഫര്‍ ആനിസ്റ്റണ്‍ ഇതിനോടകം തന്നെ ലോകമെങ്ങും താരമായി മാറിയിരിക്കുകയാണ്.
അഞ്ച് മണിക്കൂറില്‍ 16 മിനിറ്റില്‍ 10 ലക്ഷം പേരാണ് ജെന്നിഫറിനെ ഫോളോ ചെയ്തത്. ഒരു കോടി 12 ലക്ഷത്തിന് മേല്‍ ആള്‍ക്കാരാണ് ഇതുവരെയുള്ള ജെന്നിഫറിന്റെ ഫോളോവേഴ്സ്. ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ഫോളോവേര്സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ജെന്നിഫര്‍ അനിസ്റ്റര്. പ്രിന്‍സ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുമ്ബ് ഈ നേട്ടം സ്വന്തമാക്കിയത്.ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്സിലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് നടി ആദ്യം അപ് ലോഡ് ചെയ്ത ചിത്രം. ‘ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്സ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. കോര്ട്ടീനി കോക്സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ എന്നിവരായിരുന്നു ജെന്നിക്കൊപ്പം സെല്‍ഫിയില്‍ ഉണ്ടായിരുന്നത്.
about hollywood actress instagram post
