Malayalam Breaking News
മുൻഭാര്യയ്ക്ക് 548 കോടി രൂപയുടെ സമ്മാനം നൽകി ബ്രാഡ് പിസ്ററ് !!!
മുൻഭാര്യയ്ക്ക് 548 കോടി രൂപയുടെ സമ്മാനം നൽകി ബ്രാഡ് പിസ്ററ് !!!
ലോകം മുഴുവൻ ആരാധകരുള്ള ഹോളിവുഡ് താരങ്ങളാണ് ബ്രാഡ് പിറ്റും ജെന്നിഫർ ആനിസ്റ്റനും. ബ്രാഡ്പിറ്റിന്റെ മുൻഭാര്യയായിരുന്നു ജെന്നിഫർ. മുൻഭാര്യയാണെങ്കിലും ജെന്നിഫര്‍ ആനിസ്റ്റണ് 548 കോടി രൂപ വിലമതിക്കുന്ന കിടിലന്‍ വീട് പിറന്നാൾ സമ്മാനമായി നല്‍കിയിരിക്കുകയാണ് ബ്രാഡ്പിസ്റ്. സമ്മാനത്തിന്റെ മൂല്യമറിഞ്ഞ് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
ജെന്നിഫറിന്റെ അമ്പതാം പിറന്നാളിനാണ് ബ്രാഡ് പിറ്റ് സമ്മാനമായി ആഢംബര വീട് നല്‍കിയത്. ബെവര്‍ലി ഹില്‍സില്‍ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീടാണ് ബ്രാഡ് പിറ്റ് പ്രിയപ്പെട്ടവള്‍ക്ക് സമ്മാനമായി നല്‍കിയത്. ജെന്നിഫറുമായുള്ള ബന്ധം വേര്‍പിരിഞ്ഞ കാലത്ത് വീട് വിറ്റിരുന്നു. എന്നാല്‍ ജെന്നിഫറിന് വീടിനോടുള്ള ആത്മബന്ധം കണക്കിലെടുത്താണ് പിറന്നാളിന് ഈ വീട് തന്നെ സമ്മാനമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. 2005ലാണ് ബ്രാഡ് പിറ്റും ജെന്നിഫറും വേര്‍പിരിയുന്നത്. അതിന് ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. അതേസമയം, ഇരുവരും വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, അതിന്റെ ഭാഗമായാണ് ഈ സമ്മാനമെന്നും ഹോളിവുഡില്‍ അടക്കിപ്പിടിച്ച സംസാരമുണ്ട്.
ജെന്നിഫറുമായി വേര്‍പിരിഞ്ഞ ശേഷമാണ് ബ്രാഡ് പിറ്റ് ആഞ്ജലീനയുമായി പ്രണയത്തിലായത്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. പിന്നീട്, 2016ല്‍ ആഞ്ജലീന വിവാഹമോചന ഹര്‍ജി നല്‍കുകയായിരുന്നു.
bradpitt give 548 crore house to ex wife jennifer
