Connect with us

ഹരിശ്രീ അശോകൻ ചിത്രം ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്!

Malayalam

ഹരിശ്രീ അശോകൻ ചിത്രം ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്!

ഹരിശ്രീ അശോകൻ ചിത്രം ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്!

ഹരിശ്രീ അശോകനെ കേന്ദ്രകഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 23ാം പതിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ജയരാജിന്റെ നവരസ പരമ്ബരയിലെ എട്ടാമത്തെ സിനിമയാണ് ഹാസ്യം. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാവര്‍ (മൃതദേഹം) എത്തിക്കുന്നതടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന ‘ജപ്പാന്‍’ എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

കറുത്തഹാസ്യം എന്ന രീതിയില്‍ എടുത്തിരിക്കുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂലൈ 18 മുതല്‍ 27 വരെ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ചലച്ചിത്രമേള നടക്കുക.

about harisree ashokan movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top