Malayalam
കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല!
കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല!
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഹരീഷ് പേരാടി.സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഈ വൈറസ് കാലം എന്നെ പഠിപ്പിക്കുന്നത് വീടാണ് സ്വര്‍ഗ്ഗം എന്നാണെന്ന് പറഞ്ഞായിരുന്നു നടന് ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്.കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ലെന്ന് ഹരീഷ് പേരടി പറയുന്നു.
താരത്തിന്റെ കുറിപ്പിലൂടെ
ഈ വൈറസ് കാലം എന്നെ പഠിപ്പിക്കുന്നത് വീടാണ് സ്വര്ഗ്ഗംഎന്നാണ് …കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ ശരീരത്തിന്റെ ഏത് ഭാഗത്താണ് സ്ഥിതിചെയ്യുന്നത് എന്ന് എനിക്കറിയാത്ത എന്റെ മനസ്സ് എന്നോട് പറയുന്നത്..(ന്യൂറോളജിയും സൈക്യാട്രിയും രണ്ട് ഡിപാര്ട്ടുമെന്ററുകളാണ്.)എന്നാലും ഒരുപാട് കുത്തിവെപ്പുകള്‍ നടത്തി കുറെ മരുന്നുകളും കഴിച്ച് രോഗങ്ങള്‍ മാറ്റിയെടുത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ ശാസത്രത്തെ അനുസരിക്കുന്നു…കൈ കഴുകികൊണ്ടിരിക്കുന്നു…അതുകൊണ്ട് എന്നെപോലെയുള്ള ദൈവവിശ്വാസികള്‍ ശാസത്രത്തോട് തര്‍ക്കിക്കുന്നത് ദൈവനിഷേധമാവും… എന്നുമാണ് താരത്തിന്റെ പോസ്റ്റ്.
about hareesh perady
