Malayalam
എന്നെ സ്നേഹിക്കുന്നവരോട് അപേക്ഷിക്കുകയാണ്;ദയവായി അവർ പറയുന്നത് കേൾക്കുക!
എന്നെ സ്നേഹിക്കുന്നവരോട് അപേക്ഷിക്കുകയാണ്;ദയവായി അവർ പറയുന്നത് കേൾക്കുക!
ബിഗ്‌ബോസ് മത്സരാർത്ഥിയായെത്തി ഇപ്പോൾ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് രജിത് കുമാർ.ഇപ്പോളിതാ തന്റെ ആരാധകർക്ക് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് രജിത് കുമാർ.തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധാകള്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി ബിഗ് ബോസ് താരം രജിത് കുമാര്‍. ഇപ്പോള്‍ ചിന്തിക്കേണ്ടത് കൊറോണ വൈറസിനെ കുറിച്ചാണെന്നും അതിനെ അതിജീവിച്ച ശേഷം മറ്റ് ആഘോങ്ങളും ചര്‍ച്ചകളും ആകാമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ രജിത് പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും കൊറോണയ്‌ക്കെതിരെ എടുത്തിരിക്കുന്ന നടപടികള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും രജിത് പറയുന്നു.
‘ഇപ്പോള്‍ ചിന്തിക്കേണ്ടത് കൊറോണ വൈറസിനെ കുറിച്ചാണ്. ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും കൊറോണ വൈറസിന് എതിരെ എടുത്തിരിക്കുന്ന നടപടികള്‍ ലോകത്തിന് തന്നെ മാതൃകയാണ്. അതില്‍ പ്രത്യേകിച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറും ആരോഗ്യ വകുപ്പും നമുക്കിടയില്‍ ശക്തമായ നിയന്ത്രണം കൊണ്ട് വന്നു. അതുകൊണ്ട് തന്നെ അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ കേരളം ഈ രോഗഭീതിയില്‍ നിന്ന് മുക്തമാകും.അതോടെ കേരളം സന്തോഷത്തിലാകും. അതാണ് ആവശ്യം. അതിന് ശേഷം സ്നേഹ പ്രകടനങ്ങളും ഒക്കെ കൈമാറ്റം ചെയ്യുന്നതാകും കൂടുതല്‍ സന്തോഷമുണ്ടാക്കുക.’
‘എന്നെ സ്നേഹിക്കുന്നവരോട് അപേക്ഷിക്കുകയാണ്. ബിഗ് ബോസ് ഒരു ഗെയിം ഷോ മാത്രമാണ്. അതിനകത്ത് നടക്കുന്നത് ഗെയിമായി മാത്രം എടുത്താല്‍ മതി. പരിപാടിയില്‍ നിന്നും ഇറങ്ങുന്നവരെ സ്നേഹത്തോടെ വേണം സ്വീകരിക്കാന്‍. ഇപ്പോള്‍ നന്മ ചെയ്യേണ്ടത് കൊറോണയ്ക്ക് വേണ്ടിയാണ്.’ രജിത്് കുമാര്‍ പറഞ്ഞു.
about rajith kumar
