Malayalam
കുഞ്ഞിക്കയും കാജല്‍ അഗര്‍വാളും ഒന്നിക്കുന്ന ചിത്രം;ഷൂട്ടിങ് ഉടൻ ആരംഭിക്കും!
കുഞ്ഞിക്കയും കാജല്‍ അഗര്‍വാളും ഒന്നിക്കുന്ന ചിത്രം;ഷൂട്ടിങ് ഉടൻ ആരംഭിക്കും!
മലയാളികളുടെ കുഞ്ഞിക്ക ഇപ്പോൾ സിനിമയും ഷൂട്ടും ഒക്കെയായി വലിയ തിരക്കിലാണ്.
തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളുമൊത്ത് ദുൽഖർ ഒരു ചിത്രം ചെയ്യാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. ഇരുവരും ഒന്നിക്കുന്ന ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും പ്രധാനകഥാപാത്രങ്ങളായി എത്തും.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ല്‍ ആണ് കാജല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാജലും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം പ്രണയ കഥയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രം മലയാളത്തിലും, തമിഴിലും റിലീസ് ചെയ്യും. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും. കണ്ണും കണ്ണും കൊള്ളയടിത്തല് എന്ന ചിത്രമാണ് ദുല്‍ഖറിന്റെ റിലീസ് ചെയ്ത പുതിയ തമിഴ് ചിത്രം. തമിഴ്നാട്ടില്‍ വലിയ വിജയമാണ് ചിത്രം നേടിയത്.
about dulquer salman
