Malayalam
കഥ പൂർത്തിയായി; അടുത്ത വർഷം ചിത്രീകരണം; ആന്റണി പെരുമ്പാവൂര്‍
കഥ പൂർത്തിയായി; അടുത്ത വർഷം ചിത്രീകരണം; ആന്റണി പെരുമ്പാവൂര്‍
പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫറിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഏമ്പുരാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എമ്പുരാനിന്റെ കഥ പൂർത്തിയായെന്നും അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.
”സിനിമയില്‍ അസാധാരണമായി എന്തെങ്കിലും ചെയ്താലേ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുള്ളൂ. അതിനുള്ള ഹോംവര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന് മുന്‍പും പിന്‍പും ചേര്‍ന്ന് കഥകളുടെ സമാഹാരമായിരിക്കും എമ്പുരാന്‍. രാവും പകലും മനസ്സില്‍ ആ സിനിമയുമായാണ് പൃഥ്വിരാജ് സഞ്ചരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സുപ്രിയ പറയുന്നത്.’
‘എമ്പുരാന്‍ ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജുവിന് ഉപേക്ഷിക്കേണ്ടിവരും. അത്രയും ആത്മാര്‍ഥതയുള്ള സംവിധായകനെ കിട്ടാന്‍ പാടാണ്. ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകന്‍ സ്ഥാനം പിടിക്കും.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
emburan