Connect with us

സ്‌പെയിന്‍ യാത്രയില്‍ തൊട്ടടുത്ത ടേബിളില്‍ ദുല്‍ഖറിനെ അമ്പരപ്പിച്ച സെലിബ്രിറ്റി!

Social Media

സ്‌പെയിന്‍ യാത്രയില്‍ തൊട്ടടുത്ത ടേബിളില്‍ ദുല്‍ഖറിനെ അമ്പരപ്പിച്ച സെലിബ്രിറ്റി!

സ്‌പെയിന്‍ യാത്രയില്‍ തൊട്ടടുത്ത ടേബിളില്‍ ദുല്‍ഖറിനെ അമ്പരപ്പിച്ച സെലിബ്രിറ്റി!

താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന്‍ തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. താരപുത്രന്‍ എന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് അദ്ദേഹം സഞ്ചരിച്ചതും. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരപുത്രന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറി അവധിയാഘോഷത്തിലാണ് താരപുത്രന്‍ ഇപ്പോള്‍. അതിനിടയിലെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമായി പങ്കുവെച്ചിട്ടുള്ളത്. ഇതിനോടകം തന്നെ ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റുകളെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ബോയ്‌സ് ട്രിപ്പ് എന്ന പേരിലാണ് അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ബ്രേക്ക് പ്രഖ്യാപിച്ച് അവധി ദിനങ്ങള്‍ ആസ്വദിക്കുകയാണ് ദുല്‍ഖര്‍. യാത്രയ്ക്കായി ഇക്കുറി തെരഞ്ഞെടുത്തത് സ്‌പെയിന്‍ ആണ്. അവിടെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ദുല്‍ഖര്‍ തൊട്ടടുത്ത ടേബിളിലുള്ള സെലിബ്രിറ്റിയെ കണ്ട് ഞെട്ടി. ആ ഞെട്ടല്‍ തന്റെ ഫോളോവേഴ്‌സിനായി ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ പ്ലേയറും സ്‌പോര്‍ട്‌സ് അനലിസ്റ്റും റാപ്പറുമൊക്കെയായ ഷക്കീല്‍ ഒ നീലിനെയാണ് ദുല്‍ഖര്‍ അവിചാരിതമായി കണ്ടത്. ‘the big diesel shaq casually sitting on the next table !!’ ഇങ്ങനെയായിരുന്നു ഷക്കീലിന്റെ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ കുറിച്ചത്.

എന്‍ബിഎയുടെ (നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍) ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് ഷക്കീല്‍. ശരീര വലുപ്പത്തിന്റെ കാര്യത്തിലും ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളില്‍ എപ്പോഴും ശ്രദ്ധ കിട്ടുന്ന താരമായിരുന്നു അദ്ദേഹം. ഏഴടി ഒരിഞ്ച് പൊക്കവും 147 കിലോഗ്രാം ഭാരവുമുണ്ട് അദ്ദേഹത്തിന്. 19 വര്‍ഷം നീണ്ട കരിയറില്‍ ആറ് ടീമുകള്‍ക്കുവേണ്ടി ഷക്കീല്‍ കളിച്ചിട്ടുണ്ട്.

അതേസമയം ‘ഒരു യമണ്ടന്‍ പ്രേമകഥ’യാണ് ദുല്‍ഖറിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. രണ്ട് തമിഴ് ചിത്രങ്ങളും ഒരു ഹിന്ദി ചിത്രവും ദുല്‍ഖറിന്റേതായി ഇനി പുറത്തുവരാനുണ്ട്. തമിഴില്‍ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’, രാ കാര്‍ത്തിക്കിന്റെ ‘വാന്‍’, ഹിന്ദിയില്‍ അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ‘ദി സോയ ഫാക്റ്റര്‍’ എന്നിവയാണ് പുറത്തുവരാനിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍.

about dulquer salmaan spain trip

Continue Reading
You may also like...

More in Social Media

Trending

Recent

To Top