എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്- ആദിത്യൻ
By
അമ്ബിളിക്കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ആറുമാസമായി എന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ആദിത്യന്‍ പറയുന്നു. അതേസമയം അനശ്വര നടനും ആദിത്യന്റെ വല്യച്ഛനുമായ ജയന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ സങ്കടപ്പെടുത്തുന്നതായി ആദിത്യന്‍ കുറിക്കുന്നു. വല്യച്ഛന്റെ ആത്മാവിന് താരം നിത്യശാന്തി നേരുകയും ചെയ്യുന്നു. മിനിസ്ക്രീനിലെ മിന്നും തരാങ്ങളാണ് നടി അമ്ബിളി ദേവിയും ഭര്‍ത്താവ് ആദിത്യനും. ഗര്‍ഭിണി ആയതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് അമ്ബിളിദേവി. തന്റെ ജീവിതത്തില്‍ ഒരു പോലെ സങ്കടവും സന്തോഷവും നല്‍കുന്നൊരു കാര്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ആദിത്യന്‍.
ആദിത്യന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ..
എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്… ഇന്ന് എന്റെ വല്യച്ഛന്റെ 80 പിറന്നാല്‍ ആണ്.. വല്യചഛന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു…?ഇനി സന്തോഷം പറയാം അമ്ബിളികുട്ടി എന്റെ ജീവിതത്തില്‍ വന്നിട്ട് ഇന്നേക്ക് ആറ് മാസമായി. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം
adhithyan-and-ambili-fb-post
