Malayalam Breaking News
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; മുകേഷും കുഞ്ചാക്കോബോബനും കോടതിയിൽ എത്തിയില്ല
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; മുകേഷും കുഞ്ചാക്കോബോബനും കോടതിയിൽ എത്തിയില്ല
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് വീണ്ടും കോടതിയില്‍ നടക്കുകയാണ്. നടിയും ഗായികയുമായ റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെയാണ് ഇന്ന് വിസ്തരിക്കാൻ തീരുമാനിച്ചത്. കോടതിയിൽ കുഞ്ചാക്കോ ബോബനും മുകേഷും എത്തിയില്ല
കുഞ്ചാക്കോ ബോബനും മുകേഷും അവധിയില്‍ പ്രവേശിക്കുകയാണെന്ന് അപേക്ഷ നല്‍കിയിരിക്കുകയാണ്. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമിക്കപെട്ട നടിയുമായി അടുത്ത ബന്ധമുള്ള.മഞ്ജു വാര്യരേയും ഗീതു മോഹൻദാസിനേയും ലാലിനേയും ഇതിനോടകം വിസ്ഥരിച്ചു.
അതെ സമയം സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോബോബന് കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കി. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
about dileep case
