Connect with us

അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം കാണുമ്പോൾ ഒന്ന് പറയാതെ വയ്യ കുറിപ്പുമായി രമേശ് പിഷാരടി…

Malayalam Breaking News

അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം കാണുമ്പോൾ ഒന്ന് പറയാതെ വയ്യ കുറിപ്പുമായി രമേശ് പിഷാരടി…

അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം കാണുമ്പോൾ ഒന്ന് പറയാതെ വയ്യ കുറിപ്പുമായി രമേശ് പിഷാരടി…

സിനിമാ സ്‌നേഹികളുടെ ഭാഗത്തു നിന്നുമുള്ള ‘അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം കണ്ട്പ്രതികരിക്കാതിരിക്കാനാകുന്നില്ലെന്ന് രമേശ് പിഷാരടി. മമ്മൂട്ടിച്ചിത്രം ഷൈലോക്കിനെയും സംവിധായകൻ അജയ് വാസുദേവിനെയും പ്രശംസിച്ച് എബ്രിഡ് ഷൈൻ കത്ത് കുറിച്ചിരുന്നു. ഈ കത്ത് പങ്കുവെച്ച് കൊണ്ടാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്

പൈസ മുടക്കി സിനിമ കാണുന്നയാള്‍ക്ക് അഭിപ്രായം പറയാമെന്നും, എന്നാല്‍ അഭിപ്രായവും അധിക്ഷേപവും ഒന്നല്ലെന്നും പിഷാരടി കുറിപ്പില്‍ പറയുന്നു. എബ്രിഡ് ഷൈൻ അജയ് വാസുദേവന് അയച്ച കത്ത് അജയ് വാസുദേവ് തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

എല്ലാത്തരം സിനിമകളും ഇറങ്ങട്ടെ. എല്ലാവരും അവനവനു ഇഷ്ടമുള്ള സിനിമകള്‍ കാണട്ടെ. വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട; ‘വിജയിക്കുകയും ‘പരാജയപ്പെടുകയും ‘ചെയ്യട്ടെ. പൈസ മുടക്കിയാണ് കാണുന്നത് അതുകൊണ്ട് അഭിപ്രായം പറയാം പറയണം ..അഭിപ്രായവും അധിക്ഷേപവും ഒന്നല്ല ! പൈസ മുടക്കിയാണ് കാണുന്നത് എന്നത് പോലെ തന്നെ പൈസ മുടക്കിയാണ് ഉണ്ടാക്കുന്നതും അതു കൊണ്ട് ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരും ആഗ്രഹിക്കുന്നില്ല . (15 വര്‍ഷത്തെ ടാക്‌സ് അടച്ചു ;കുണ്ടും കുഴിയും ഉള്ള റോഡിലൂടെയാണ് തിയറ്ററിലേക്കു വരുന്നത് സിനിമ അത്രയും പണം അപഹരിക്കുന്നില്ല എന്നു സമാധാനിക്കാം) ഓരോ വര്‍ഷവും 20-ല്‍ താഴെയാണ് വിജയശതമാനം. എന്നിട്ടും സ്വപനങ്ങള്‍ മുന്നോട്ടു നയിച്ച് ഒരുപാടു പേര്‍ ഇവിടെയെത്തും..

എല്ലാ കളിയിലും സച്ചിന്‍ സെഞ്ചുറി അടിച്ചിട്ടില്ല. എ.ആര്‍. റഹ്മാന്റെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റല്ല. അത് കൊണ്ട് അവര്‍ പ്രതിഭ ഇല്ലാത്തവരാകുന്നില്ല. ഉത്സവ പറമ്പുകളില്‍ 200 രൂപയ്ക്കു മിമിക്രി അവതരിപ്പിക്കാന്‍ പോയത് മുതല്‍ കഴിഞ്ഞ സിനിമ സംവിധാനം ചെയ്തത് വരെയുള്ള 20 വര്‍ഷത്തെ ജീവിത യാത്രയുടെ അധ്വാനവും ആഴവും മനസിലാക്കിയ ഞാന്‍ …സിദ്ദിഖ് സാറും അജയ്വാസുദേവും എല്ലാം ‘സിനിമാ സ്‌നേഹികളുടെ ‘ഭാഗത്തു നിന്നും നേരിടുന്ന ‘അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം ‘കാണുമ്പോള്‍ ഒന്ന് പറയാതെ വയ്യ, ‘സിനിമാ സ്‌നേഹത്തിനു മുകളിലാണ് മനുഷ്യ സ്‌നേഹം ‘.

ഇത് എഴുതാന്‍ പ്രേരണ ആയത്; നായകനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ നായികാ ഉള്ള സിനിമ സംവിധാനം ചെയ്ത (കുങ്ഫു മാസ്റ്റര്‍ ) എബ്രിഡ് ഷൈനിന്റെ ഈ തുറന്ന കത്താണ്.

RAMESH

More in Malayalam Breaking News

Trending

Recent

To Top