Connect with us

ടൊവിനോയുടെ അടിയേറ്റ് തലയ്ക്ക് മാരകമായി പരിക്കേറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിൽ!

Malayalam Breaking News

ടൊവിനോയുടെ അടിയേറ്റ് തലയ്ക്ക് മാരകമായി പരിക്കേറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിൽ!

ടൊവിനോയുടെ അടിയേറ്റ് തലയ്ക്ക് മാരകമായി പരിക്കേറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിൽ!

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഫോറന്‍സിക് തിയറ്ററുകളിൽ നിറഞ്ഞൊടുകയാണ്. ടൊവിനോയ്ക്ക് ഒപ്പം മമത മോഹന്‍ ദാസും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം വിജയകരമായി തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും ഇപ്പോള്‍.

അതിനിടെ ചിത്രത്തിന്റെ ഷൂട്ടിങിനിടെയുള്ള രസകരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഷൂട്ടിങിനെ കുസൃതി കാണിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ച ധനേഷ് ആനന്ദാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിനിടെ തെര്‍മോകോളുകൊണ്ട് ടൊവിനോ സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ തലയ്ക്കടിക്കുന്നതും അടികൊണ്ട് ഫോട്ടോഗ്രാഫര്‍ താഴേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്.

ഫോറന്‍സിക് സെറ്റിലെ യഥാര്‍ഥ സൈക്കോ ടൊവിനോ ചേട്ടനാണെന്നും ടൊവിനോയുടെ അടിയേറ്റ് തലക്ക് മാരകമായി പരിക്കേറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിലാണെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് ധനേഷ് കുറിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം ഫോറന്‍സിക് സീരിയല്‍ കില്ലറെ തേടിയുള്ള അന്വേഷണത്തിന്റെ കഥയാണ് പറയുന്നത്.

tovino thomas

More in Malayalam Breaking News

Trending

Recent

To Top