Connect with us

ലാലേട്ടന്‍ ഒപ്പം ചേര്‍ന്ന് നിന്നപ്പോള്‍ ലോകം കീഴടക്കിയ തോന്നലാണ് എനിക്കുണ്ടായത്-ദുർഗാ കൃഷ്ണ!

Malayalam

ലാലേട്ടന്‍ ഒപ്പം ചേര്‍ന്ന് നിന്നപ്പോള്‍ ലോകം കീഴടക്കിയ തോന്നലാണ് എനിക്കുണ്ടായത്-ദുർഗാ കൃഷ്ണ!

ലാലേട്ടന്‍ ഒപ്പം ചേര്‍ന്ന് നിന്നപ്പോള്‍ ലോകം കീഴടക്കിയ തോന്നലാണ് എനിക്കുണ്ടായത്-ദുർഗാ കൃഷ്ണ!

പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെ അരങ്ങേറി ഇന്ന് മലയാള സിനിമയില്‍ സജീവമായി മാറിയ നടിയാണ് ദുര്‍ഗ ക‍ൃഷ്ണ. ഏതൊരു മലയാളിയേയും പോലെ തന്നെ കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് ദുര്‍ഗ. ആ ആരാധന മനസില്‍ കൊണ്ടു നടക്കവെ മോഹന്‍ലാല്‍ ചിത്രമായ റാമില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുര്‍ഗ ഇപ്പോള്‍. ലാലേട്ടന്‍ ഒപ്പം ചേര്‍ന്ന് നിന്നപ്പോള്‍ ലോകം കീഴടക്കിയ തോന്നലാണ് തനിക്കുണ്ടായതെന്ന് തുറന്ന് പറയുകയാണ് നടി ഇപ്പോൾ.

ഞാന്‍ ചെറുപ്പം മുതല്‍ക്കേ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ആരാധികയാണ്. സിനിമയില്‍ ആദ്യ അവസരം കിട്ടിയപ്പോള്‍ തന്നെ ഇരുവര്‍ക്കും ഒപ്പം അഭിനയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.പഠിക്കുന്ന കാലത്ത് ലാലേട്ടന് ഒപ്പം ഒരു സെല്‍ഫി എടുത്താല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് എന്തായാലും ‘റാം’ ഷൂട്ടിങ്ങ് നടക്കുന്നതിന് മുൻമ്പ് സാധിച്ചു. ലാലേട്ടന്‍ ഒപ്പം ചേര്‍ന്ന് നിന്നപ്പോള്‍ ലോകം കീഴടക്കിയ തോന്നലാണ് എനിക്കുണ്ടായത്. ഇപ്പോള്‍ എനിക്ക് കൂടെ അഭിനയിക്കാനും അവസരം ലഭിച്ചു. ‘റാം’ സിനിമയില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഒരു വിധത്തിലുമുള്ള താരജാഡ ഇല്ലാത്ത നടനാണ് മോഹന്‍ലാല്‍.’

about dhurga krishna

Continue Reading
You may also like...

More in Malayalam

Trending

Recent

To Top