Social Media
അതി സുന്ദരിയായ പഞ്ചവർണ്ണ തത്തയായി ദീപിക;പിൻകഴുത്തിലെ ടാറ്റു എവിടെയെന്ന് ആരാധകർ!
അതി സുന്ദരിയായ പഞ്ചവർണ്ണ തത്തയായി ദീപിക;പിൻകഴുത്തിലെ ടാറ്റു എവിടെയെന്ന് ആരാധകർ!
ബോളിവുഡിലെ താര സുന്ദരിയാണ് ദീപിക. ട്രെൻഡി വസ്ത്രങ്ങളണിഞ്ഞ് പൊതു പരിപാടികള്‍ക്കെത്തുന്ന ദീപികയുടെ ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്.താരമിപ്പോൾ പുതിയ സിനിമയായ ‘ഛപക്’ ൻറെ പ്രെമോഷൻ തിരക്കിലാണ്.കഴിഞ്ഞ ദിവസം താരം പ്രൊമോഷനായി എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താരം എപ്പോഴും പൊതുയിടങ്ങളിൽ എത്തുമ്പോൾ വളരെ വെത്യസ്തമായ വസ്ത്രധാരണകൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്.ഇപ്പോഴിതാ പലവർണ്ണത്തിലുള്ള സാരിയാണ് ദീപിക അണിഞ്ഞെത്തിയിരിക്കുന്നത്. ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ വസ്ത്രധാരണം. ലോക പ്രശസ്ത ഫാഷൻ ഡിസൈനറായ “സബ്യസാചി മുഖര്‍ജിയാണ്” സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഹാന്‍ഡ് പെയ്ന്റഡ് സാരിയാണ് ദീപിക ധരിച്ചിരിക്കുന്നത്. മരതക കല്ല് വെച്ച നീളൻ കമ്മലും കൈ നിറയെ വളകളുമണിഞ്ഞ് വളരെ ഏറെ സുന്ദരിയായാണ് താരം എത്തിയത്.
ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച വിഷയം.ദീപികയുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് താരത്തിന്റെ പിൻ കഴുത്തിലെ ടാറ്റു എവിടെയെന്ന് ചോദിച്ച് ആരാധകർ രംഗത്തെത്തിയിട്ടുള്ളത്. രൺബീര്‍ കപൂറുമായി പ്രണയത്തിലായിരുന്ന സമയത്ത് താരത്തിന്റെ പിൻ കഴുത്തിൽ ആർകെ എന്ന് എഴുതിയിരുന്ന ടാറ്റു ഉണ്ടായിരുന്നു. എന്നാൽ ദീപിക പിന്നീട് രൺവീര്‍ സിങ്ങിനെ വിവാഹം ചെയ്തശേഷം ഈ ടാറ്റു മായിച്ചോ എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് താഴെ ചോദ്യ ശരങ്ങളുമായി എത്തിയിരിക്കുന്നത്.എന്തായാലും ഇപ്പോൾ താരത്തിന്റെ കഴുത്തിലെ ടാറ്റൂവിനു പിന്നാലെയാണ് ആരാധകർ.
about deepika padukone
