Social Media
ബോളിവുഡ് അടക്കി ഭരിക്കുന്ന കുഞ്ഞു സുന്ദരി ആരെന്നു മനസിലായോ?
ബോളിവുഡ് അടക്കി ഭരിക്കുന്ന കുഞ്ഞു സുന്ദരി ആരെന്നു മനസിലായോ?
ഇഷ്ട്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്.പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ളതും ഇവരുടെ ബാല്യകാല ചിത്രങ്ങളെ കുറിച്ചാണ്.ഇപ്പോഴിതാ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപെട്ട നടിയുടെ ചിത്രമാണ് വൈറലായി മാറുന്നത്.അച്ഛന്റെ മടിയിലിരിക്കുന്ന കുസൃതി നിറഞ്ഞ ആ കൊച്ചു മിടുക്കി മറ്റാരുമല്ല ബോളിവുഡ് അടക്കി ഭരിക്കുന്ന നടി ദീപിക പദുക്കോണാണ്.ബാഡ്മിന്റൺ താരവും പിതാവുമായ പ്രകാശ് പദുകോണിന്റെ മടിയിലാണ് ദീപികയുടെ ഇരിപ്പ്.
ദീപികയുടെ വിശേഷങ്ങളും മറ്റും അറിയാൻ ആരാധകർ എന്നും ശ്രമിക്കാറുണ്ട്.,താരം ജനിച്ചതു വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോഴാണ് അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറിയത്. കുട്ടിക്കാലത്ത് അച്ഛന്റെ പാതയിൽ സഞ്ചരിച്ച ദീപിക ദേശീയ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. പിന്നീട് സ്പോർട്സ് ഉപേക്ഷിച്ച് മോഡലിംഗിൽ ശ്രദ്ധിക്കുകയായിരുന്നു. മോഡലിംഗിൽ നിന്നുമാണ് ദീപിക സിനിമയിൽ എത്തിയത്. ദീപികയുടെ സഹോദരി അനിഷ പദുകോൺ ഉയർന്നു വരുന്ന ഒരു ഗോൾഫ് താരമാണ്.
about deepika padukone
