Bollywood
ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു
ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു. രാവിലെ 9.50 ഓടെയാണ് ദീപിക മുംബൈയിലെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ പങ്കില്‍ അന്വേഷണം നടക്കുമ്ബോഴാണ് സുശാന്തിന്റെ ടാലന്റ് മാനേജറായ ജയ് ഷായിലേക്ക് അന്വേഷണം എത്തുന്നതും ഇയാളുടെ മൊബൈല്‍ പരിശോധനയില്‍ വാട്ട്സ്ആപ്പ് ചാറ്റുകള്‍ വഴി ബോളിവുഡിലെ ദീപിക, രാകുല്‍, സാറ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ തയ്യാറായത്. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
ദീപികയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്. ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തി വച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്.
about deepika padukone
