Connect with us

സച്ചിനെതിരെ ഹരീഷ് പേരടി; പോസ്റ്റ് വൈറൽ !

Cricket

സച്ചിനെതിരെ ഹരീഷ് പേരടി; പോസ്റ്റ് വൈറൽ !

സച്ചിനെതിരെ ഹരീഷ് പേരടി; പോസ്റ്റ് വൈറൽ !

കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശ സെലിബ്രിറ്റികള്‍ രംഗത്തെത്തിയതോടെ പ്രക്ഷോഭം ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. വിദേശ സെലിബ്രിറ്റികള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ഇതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇപ്പോഴിതാ സച്ചിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…

ഇയാളെ കാണാന്‍ എന്നെ പോലെയുണ്ടെന്ന് കേരളത്തില്‍ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നോട് പറഞ്ഞിരുന്നു…അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു…ഇന്ന് ഏല്ലാ സുഖവും പോയി…അന്നം തരുന്ന കര്‍ഷകനോടൊപ്പം നില്‍ക്കാന്‍ മനസ്സില്ലാത്ത ഒരാളുടെ രൂപത്തില്‍ എനിക്ക് ഒരു അഭിമാനവുമില്ല…ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോല്‍സാഹനം സ്വീകരിക്കരുത്…സ്വദേശികളൂടെത് മാത്രമേ സ്വീകരിക്കാന്‍ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കള്‍ നല്‍കണം സാര്‍…ഇന്‍ഡ്യക്കാരുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ…- ഹരീഷ് പേരടി കുറിച്ചു.

കഴിഞ്ഞ ദിവസം രാജ്യാന്തര പോപ് താരം റിയാനയും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബർഗും കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസും ഉൾപ്പെടെയുള്ളവർ കർഷക സമരത്തിനു പിന്തുണയുമായി രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവർ സർക്കാരിനു പിന്തുണ അറിയിച്ച് എത്തിയത്. ഇന്ത്യയുടെ നയങ്ങൾക്കെതിരായ ‘പ്രചാരണത്തിനെതിരെ’ ഐക്യത്തോടെ നിലകൊള്ളാനുള്ള കേന്ദ്രത്തിന്റെ ആഹ്വാനമാണ് ബോളിവുഡ് താരങ്ങൾ ഏറ്റെടുത്തത്.

തുടർന്ന് ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ രംഗത്തെത്തി. പുറത്തുനിന്നുള്ളവർ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്നാണ് സച്ചിൻ പറഞ്ഞത്. ‘രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയരുത്. പുറത്തു നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതി. പങ്കെടുക്കേണ്ട. ഇന്ത്യയുടെ പ്രശ്നത്തില്‍ ഇടപെടേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്കു വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഐക്യത്തോടെ നില്‍ക്കാം.’– എന്നാണ് സച്ചിൻ ട്വീറ്റ് ചെയ്തത്. സച്ചിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്കും കാരണമായി.

about cricketer

Continue Reading

More in Cricket

Trending

Recent

To Top