Connect with us

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി ഷാരുഖ് ഖാൻ!

Malayalam

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി ഷാരുഖ് ഖാൻ!

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി ഷാരുഖ് ഖാൻ!

പ്രശസ്ത ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്‌ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരുന്നു. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. രണ്ടു മാസംകൊണ്ടാണ് നാല് ലക്ഷം രോഗബാധിതരുണ്ടായതെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വെറും പതിനൊന്ന് ദിവസത്തിനിടെ 287 പേരുടെ മരണം സ്ഥിരീകരിച്ച സംസ്ഥാനത്ത് രോഗമുക്തിക്ക് ശേഷവും മരണങ്ങള്‍ കൂടുന്നത് ആശങ്കയുയര്‍ത്തുന്നു.

അഞ്ചു ലക്ഷം കടന്ന് കുതിക്കുകയാണ് സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍. ജനുവരി 30 ന് ആദ്യ രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് ആദ്യ 500 കടന്നത് മൂന്നു മാസം പിന്നിട്ട് മേയ് ആദ്യവാരം. അവിടുന്നങ്ങോട്ട് അഞ്ചുമാസമെടുത്ത് സെപ്ററംബര്‍ 11 നായിരുന്നു രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്. പിന്നീടൊരു കുതിപ്പായിരുന്നു വെറും രണ്ടുമാസംകൊണ്ട് നാലു ലക്ഷം പേര്‍ക്കു കൂടി രോഗം ബാധിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തുന്ന സംസ്ഥാനം, ഏറ്റവും ഉയര്‍ന്ന പോസിററിവിററി നിരക്കുളള സംസ്ഥാനം തുടങ്ങി മോശം അവസ്ഥയിലേയ്ക്ക് പോയി കേരളം.

about covid 19

More in Malayalam

Trending

Recent

To Top