Malayalam
കലാഭവൻ സോബി പറഞ്ഞത് കള്ളം .. നുണ പരിശോധന റിപ്പോർട്ട് പുറത്ത്! നട്ടം തിരിഞ്ഞ് അന്വേഷണ സംഘം
കലാഭവൻ സോബി പറഞ്ഞത് കള്ളം .. നുണ പരിശോധന റിപ്പോർട്ട് പുറത്ത്! നട്ടം തിരിഞ്ഞ് അന്വേഷണ സംഘം
ബാലഭാസ്‌കറിൻ്റെ മരണം സംബന്ധിച്ച അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.കലാഭവൻ സോബിയും ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളുമടക്കം നാല് പേരുടെ നുണ പരിശോധന നടത്തിയതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.സംഭവം കൊലപാതകമാണെന്നാണ് അപകടത്തിന്‍റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി സിബിഐ സംഘത്തിന് മൊഴി നല്‍കിയത്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നാല് പേര്‍ക്കും നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്. പരിശോധനയ്ക്ക് തയ്യാറാണെന്ന് നാല് പേരും ചോദ്യം ചെയ്യൽ വേളയിൽ സി.ബി. ഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോളിതാ കലാഭവൻ സോബി പറഞ്ഞത് മുഴുവൻ കള്ളമാണെന്നാണ് നുണ പരിശോധന റിപ്പോർട്ടിൽ വ്യക്തമാകുന്നത്. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറയുന്നത് കളവാണ് എന്നാണ് റിപ്പോർട്ടിലുള്ളത്. സോബി പറഞ്ഞ റൂബിൻ തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്ക്കർ മരിക്കുമ്പോൾ റൂബിൻ ബംഗല്ലൂരിലായിരുന്നു. കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നതായി സിബിഐ അറിയിച്ചു.
ബാലുവിന്റെ അടുത്ത സുഹൃത്തായ വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദർശിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദുബായിൽ തുടങ്ങിയ ബിസിനസിൽ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്കർ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിൻ്റെ മൊഴി. ദുബായിലെ കമ്പനിയിൽ സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് സൂപ്രണ്ടിനും നിക്ഷേപമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരിൽ 20% ഓഹരി നിക്ഷേപമാണ് ഉള്ളത്. സ്വർണ കടത്ത് പിടിച്ചതോടെ കമ്പനിയും തകർന്നു. അടുക്കള ഉപകരണങ്ങൾ വിൽപ്പന നടത്താനായിരുന്നു കമ്പനി തുടങ്ങിയത്.
ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. കേസില്‍ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവൻ സോബിയുടെയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു.
about balabhaskar