Malayalam
പ്രധാന താരങ്ങളുടെ പ്രതിഫല തുക പകുതിയാക്കാന്‍ നിര്‍മാതാക്കൾ!
പ്രധാന താരങ്ങളുടെ പ്രതിഫല തുക പകുതിയാക്കാന്‍ നിര്‍മാതാക്കൾ!
കോവിഡ് വ്യാപനത്തെത്തുടർന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേടിടുന്നത് സിനിമാ മേഖല.എന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ പ്രധാന താരങ്ങളുടെയും ടെക്നീഷന്മാരുടെയും പ്രതിഫല തുക പകുതിയാക്കാന്‍ നിര്‍മാതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ചുള്ള തീരുമാനം താരസംഘടനയെ അറിയിക്കും.
നേരത്തെ കരാര്‍ ഒപ്പുവച്ച സിനിമകള്‍ക്ക് ഇതു ബാധകമാകില്ല. പുതിയ കരാറുകള്‍ക്കാകും ഇത് ബാധകമാകുകയെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു. എന്നാല്‍, ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ സിനിമകളുടെ ചിത്രീകരണം തുടരുന്നത് സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമായില്ല.
26 സിനിമകളുടെ ചിത്രീകരണമാണ് ഇക്കാലയളവില്‍ മുടങ്ങിയത്. ഈ സിനിമകളുടെ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനാണ് യോഗത്തില്‍ ഭൂരിഭാഗം അഭിപ്രായം ഉയര്‍ന്നത്. അതിനാല്‍ വരും ദിവസം തന്നെ ഈ സിനിമകളുടെ നിര്‍മാതാക്കളുമായി പ്രത്യേക യോഗം ചേരാനും ധാരണയായി.
about cinema industry
