Connect with us

ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി ടീം നാട്ടിലെത്തി; എല്ലാവരും ക്വാറന്റൈനിലേക്ക്

Malayalam

ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി ടീം നാട്ടിലെത്തി; എല്ലാവരും ക്വാറന്റൈനിലേക്ക്

ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി ടീം നാട്ടിലെത്തി; എല്ലാവരും ക്വാറന്റൈനിലേക്ക്

കൊവിഡിനെ തുടർന്ന് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം തിരിച്ചെത്തി. പുലർച്ചെ 1.38 നാണ് വിമാനം കൊച്ചിയിൽ ലാന്റ് ചെയ്തത്. ദിലീഷ് പോത്തനും, ഗ്രിഗറിയും അടക്കം 71 അംഗ സംഘമാണ് തിരിച്ചെത്തിയത്.

പ്രൊഡ്യൂസര്‍ പ്രത്യേകമായി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് എത്തുക. ഏപ്രില്‍ 14ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൌണ്‍ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു.

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേരും ‘ജിബൂട്ടി’ എന്നുതന്നെയാണ്.

ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിനായി മാര്‍ച്ച് അഞ്ചിനാണ് സിനിമാസംഘം ജിബൂട്ടിയില്‍ എത്തുന്നത്. ആഫ്രിക്കൻ രാജ്യത്ത് 48 ദിവസത്തോളമാണ് ഇവർ കുടുങ്ങിയത്
ഏപ്രില്‍ 18നു തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനായെന്ന് സംവിധായകന്‍ സിനു എസ് ജെ ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരിച്ചെത്തിയ എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top