Movies
ആരാധകരെ ഞെട്ടിച്ച് ചിരഞ്ജീവിയുടെ ആചാര്യ
ആരാധകരെ ഞെട്ടിച്ച് ചിരഞ്ജീവിയുടെ ആചാര്യ
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പുതിയ ചിത്രം കൊരടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയാണ്. ഇപ്പോഴിതാ ഈ സിനിമയ്ക്കായി നടന് വാങ്ങുന്ന പ്രതിഫലമാണ് ശ്രദ്ധേയമാകുന്നത്.
ഈ സിനിമയില്‍ അഭിനയിക്കുന്നതിന് ചിരഞ്ജീവിക്ക് 50 ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുക. അതേസമയം നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പ്രഭാസിന് 100 കോടി രൂപ ലഭിക്കുമെന്ന് ടോളിവുഡ് ഡോട് കോം പറയുന്നു.
ആചാര്യയില്‍ ചിരഞ്ജീവിയുടെ നായിക കാജല്‍ അഗര്‍വാളാണ്.
ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ നായകനായി ചിരഞ്ജീവി എത്തുമെന്നും ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് തിരക്കഥയില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ ചിരഞ്ജീവി തൃപ്തനല്ലെന്നും അതുകൊണ്ട് തന്നെ ഈ പ്രോജക്ടിന് കാലതാമസം ഉണ്ടാവുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോനിഡെലാ പ്രൊഡക്ഷന്‍ കമ്ബനിയുടെ ബാനറില്‍ രാം ചരണാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയദര്‍ശിനി രാമദാസിന്റെ റോളിലെത്തുന്നത് സുഹാസിനി മണിരത്നം ആയിരിക്കുമെന്നും വില്ലന്‍ ബോബിയാകുന്നത് റഹമാനാണെന്നും സൂചനയുണ്ട്.
about chiranjeevi
