Bollywood
ഹിന്ദി സിനിമ-സീരിയൽ നടി ഹിമാനി ശിവപുരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഹിന്ദി സിനിമ-സീരിയൽ നടി ഹിമാനി ശിവപുരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
Published on
ഹിന്ദി സിനിമ-സീരിയൽ നടി ഹിമാനി ശിവപുരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹിമാനി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലാണ് ഹിമാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും നടി ആവശ്യപ്പെട്ടു.
“എനിക്ക് 60 വയസ്സായതിനാൽ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോഗികൂടിയാണ്. ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പോയത്. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് അറിയില്ല…ആർക്കും അത് എവിടെ നിന്ന് പകരുമെന്ന് പറയാൻ സാധിക്കില്ല”, ഹിമാനി വാർത്താ ഏജൻസിയായ പിറ്റിഐയോട് പറഞ്ഞു.
ABOUT BOLLYWOOD
Continue Reading
You may also like...
Related Topics:Bollywood Actresses
