Bollywood
റിയയുടെ വെളിപ്പെടുത്തല്‍ : ലഹരിമരുന്ന് കേസില്‍ 25 ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്തേക്കും
റിയയുടെ വെളിപ്പെടുത്തല്‍ : ലഹരിമരുന്ന് കേസില്‍ 25 ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്തേക്കും
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി മുംബൈ ബൈക്കുള ജയിലില്‍ കഴിയുന്ന റിയയുടെ മൊഴി സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് ഉയരുന്നത്. കേസ് അന്വേഷണം സംബന്ധിച്ച അഭ്യൂഹങ്ങളും ഗോസിപ്പുകളും നിറഞ്ഞ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
റിയയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണു സുശാന്തിന്റെ മരണവും ലഹരി ഉപയോഗവും കേസ് അന്വേഷണത്തിന്റെ പരിധിയില്‍ എത്തിയത്. ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയ എന്‍സിബിയോട് പറഞ്ഞുവെന്നാണ് മുംബൈയില്‍ നിന്നുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ അടുത്തുതന്നെ ചോദ്യം ചെയ്യുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ലഹരിമരുന്നുമായി ബന്ധപ്പെട്ട് ബോളിവുഡിലും ബെംഗളുരുവിലും നടന്ന അന്വേഷണങ്ങളിലും അറസ്റ്റിലും ഉള്‍പ്പെട്ടത് സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരാണ്.
about riya
