Actress
‘നിന്റെ ചിരി ഞാൻ മറന്നിട്ടില്ല’;ബിഗ് ബോസ്സിലെ ഡിംപലിന്റെ ജൂലിയറ്റ് ഇതാണ്
‘നിന്റെ ചിരി ഞാൻ മറന്നിട്ടില്ല’;ബിഗ് ബോസ്സിലെ ഡിംപലിന്റെ ജൂലിയറ്റ് ഇതാണ്
വളരെ പെട്ടെന്നു തന്നെ ശ്രദ്ധ നേടിയ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളിലൊരാളാണ് ഡിംപല്‍ ഭാല്‍. താരത്തിന്റെ ആറ്റിറ്റിയൂഡും ജീവിതത്തോടുള്ള സമീപനവുമെല്ലാം വീട്ടിലെ മറ്റ് അംഗങ്ങളുടേയും പ്രേക്ഷകരുടേയും കൈയ്യടി നേടിയിരുന്നു. ബിഗ് ബോസ് സീസണ്‍ ത്രീ തുടങ്ങിയിട്ട് വെറും മൂന്ന് ദിവസം മാത്രമേ ആയിട്ടുള്ളു. ഇതിനോടകം തന്നെ പരിപാടി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം തന്റെ ജീവിതത്തെ കുറിച്ച് ഡിംപല്‍ നടത്തിയ തുറന്നു പറച്ചിലുകളും ചര്‍ച്ചയായി മാറിയിരുന്നു.
ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു ഡിംപലിന്റെ തുറന്നു പറച്ചില്‍. കുട്ടിക്കാലത്ത് തനിക്ക് നഷ്ടമായ ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ചായിരുന്നു ഡിംപല്‍ മനസ് തുറന്നത്. വളരെ വൈകാരികമായിട്ടായിരുന്നു ഡിംപലിന്റെ പ്രതികരണം. പിന്നാലെ ജൂലിയറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയയും തിരയാന്‍ ആരംഭിച്ചു. ഇപ്പോഴിതാ ഡിംപലിന്റെ ജൂലിയറ്റിനെ സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നും കട്ടപ്പനയില്‍ പഠിക്കാനായി എത്തിയപ്പോഴായിരുന്നു ഡിംപലും ജൂലിയറ്റും പരിചയപ്പെടുന്നത്. എരിയാട് സ്‌കൂളില്‍ നിന്ന് മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് പഠിക്കാന്‍ വന്നതായിരുന്നു ജൂലിയറ്റ്. ആദ്യം അവളെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ഏരിയാടില്‍ നിന്നും ശാന്തിഗ്രാം സ്റ്റോപ്പില്‍ ആണ് അവള്‍ ഇറങ്ങുന്നതെന്ന് മാത്രം അറിയാമായിരുന്നുവെന്നും ഡിംപല്‍ പറഞ്ഞു.
അച്ഛനും അമ്മയും അനിയനും അടങ്ങുന്നതായിരുന്നു അവളുടെ കുടുംബം. അതല്ലാതെ കൂടതലൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് ഡിംപല്‍ പറഞ്ഞു. പിന്നീട് ഏഴാം ക്ലാസില്‍ ഏഴ് മാസം തങ്ങള്‍ ഒരുമിച്ചായിരുന്നു. സ്‌കൂളില്‍ പോയിരുന്നത് ഒരുമിച്ചായിരുന്നു. പോകുന്ന വഴിയിലുള്ള ശവപ്പെട്ടിക്കടയെ കുറിച്ച് പറഞ്ഞ് തങ്ങള്‍ ചിരിക്കാറുണ്ടായിരുന്നുവെന്നും ഡിംപല്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ ജുലിയറ്റും താനും ജീപ്പില്‍ പോവുകായിരുന്നു. നേരത്തെ പറഞ്ഞ തമാശയുടെ പേരില്‍ ചിരിച്ചു കൊണ്ടായിരുന്നു യാത്ര. ഇതിനിടെ പെട്ടെന്ന് ജൂലിയറ്റിന് തലവേദന വരികയും ഛര്‍ദ്ദിക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് പോകുന്ന വഴി തന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് അവള്‍ ചോദിച്ചു. പിന്നാലെ അവള്‍ തന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അപ്പോള്‍ മനസിലായിരുന്നില്ലെന്നും അവള്‍ പോയെന്നും ഡിംപല്‍ പറഞ്ഞു.
ഇപ്പോഴിതാ ഡിംപലിന്റെ ജൂലിയറ്റിനെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ഡിംപല്‍ ജൂലിയറ്റിന്റെ വീട്ടില്‍ പോയിരുന്നു. ഇതിന്റെ ചിത്രങ്ങളും ഹൃദയസ്പര്‍ശിയായ കുറിപ്പും ഡിംപല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിംപല്‍ ജൂലിയറ്റിന്റെ വീട്ടിലെത്തുന്നത്. അവളുടെ യൂണിഫോം അണിഞ്ഞു കൊണ്ടും അവളുടെ അമ്മയുടെ കവിളില്‍ ചുംബിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങളും ഡിംപല്‍ പങ്കുവച്ചിരുന്നു. ഒരു ദിവസം മുഴുവന്‍ ഡിംപല്‍ അന്ന് ജൂലിയറ്റിന്റെ വീട്ടില്‍ ചെലവഴിച്ചിരുന്നു. നീയൊരിക്കലും ഞങ്ങളെ വിട്ടുപോയിട്ടില്ല. ഇന്നും എന്റെ ഹൃദയത്തിലുണ്ട്. 20 വര്‍ഷങ്ങളായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. നമ്മുടെ അവസാന ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. നിന്റെ ചിരിയും നിന്നേയും ഞാന്‍ മറന്നിട്ടില്ല എന്നാണ് അന്ന് ഡിംപല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താരത്തിന്റെ പഴയ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
about bigboss
