Connect with us

റിമി ടോമിയുടെ പുത്തൻ ചിത്രങ്ങൾ നിങ്ങൾ കണ്ടില്ലേ ? ആരാധകരുടെ കണ്ണുത്തള്ളിയെന്ന് !

Actress

റിമി ടോമിയുടെ പുത്തൻ ചിത്രങ്ങൾ നിങ്ങൾ കണ്ടില്ലേ ? ആരാധകരുടെ കണ്ണുത്തള്ളിയെന്ന് !

റിമി ടോമിയുടെ പുത്തൻ ചിത്രങ്ങൾ നിങ്ങൾ കണ്ടില്ലേ ? ആരാധകരുടെ കണ്ണുത്തള്ളിയെന്ന് !

പാട്ടുകാരിയും അവതാരകയുമായ റിമി ടോമി മലയാളികളുടെ പ്രിയങ്കരിയാണ്. ശരീരഭാരം കുറഞ്ഞതോടെ വ്യത്യസ്തമായ വേഷങ്ങളിൽ എത്തി താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് റിമിയുടെ സാരി ലുക്കാണ്. കറുത്ത സാരിയും സ്ലീവ് ലസ് ബ്ലൗസും ധരിച്ചു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഇക്കട്ട് കോട്ടൺ സാരിയാണ് റിമി ധരിച്ചിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് മെറ്റീരിയലിനൊപ്പം ചുവപ്പും വെള്ളയും കലർന്ന പൈപ്പിങ്ങും സാരിക്ക് ഉണ്ട്. സാരിയുടെ മുന്താണി വിവിധ നിറങ്ങൾ ചേർന്നതാണ്. ഇതിനൊപ്പം പച്ച പ്രിന്റോടു കൂടിയ സ്ലീവ് ലസ് ബ്ലൗസാണ് റിമി ധരിച്ചത്. നാദിർഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് റിമി സിംപിൾ ലുക്കിൽ എത്തിയത്.

സാരിയിലുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പം ഹ്രസ്വ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ‘അഗർ തും സാത്ത് ഹോ’ എന്ന ​ഗാനത്തിനൊപ്പമാണ് താരത്തിന്റെ വിഡിയോ. എ.ആർ.റഹ്മാന്റെ സംഗീതത്തിൽ അൽക്ക യാഗ്നിക്കും അർജിത്ത് സിങ്ങും ചേർന്നാലപിച്ച ഗാനമാണിത്. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് താരത്തിന്റെ സാരി ലുക്ക്. കുറച്ചു നാളായി തന്റെ ഫിറ്റ്നസിലും കാര്യമായി റിമി ശ്രദ്ധിക്കുന്നുണ്ട്. ഒമർ ലുലു, സ്വാസിക, ജ്യോത്സ്ന, രഞ്ജിനി ജോസ് തുടങ്ങിയ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

about an actress

Continue Reading
You may also like...

More in Actress

Trending

Recent

To Top