News
ബിഗ് ബോസ് വീണ്ടും എത്തുന്നു, ആദ്യ എപ്പിസോഡ് അടുത്ത മാസം
ബിഗ് ബോസ് വീണ്ടും എത്തുന്നു, ആദ്യ എപ്പിസോഡ് അടുത്ത മാസം
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ 14-ാം സീസണ് ഉടന്‍ എത്തുന്നു. അടുത്ത മാസം 27-ാം തിയതി സീസണിലെ ആദ്യ എപ്പിസോഡ് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ എപ്പിസോഡ് ടെലിക്കാസ്റ്റിന് രണ്ട് ദിവസം മുമ്ബ് ഷൂട്ടിങ് ആരംഭിക്കും.
മുംബൈ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് സെറ്റ് ഒരുങ്ങുന്നത്. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സജ്ജീകരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ബിഗ് ബോസ് പ്രമോയ്ക്കായി ഈ മാസം സല്മാന് ഖാന് ഷൂട്ടിങ്ങിനെത്തും. കോവിഡും സാമൂഹിക അകലവുമെല്ലാം പ്രമോയില്‍ പ്രമേയമാക്കുമെന്നാണ് ലഭിക്കുന്ന വിവവരം. ബോളിവുഡ് സൂപ്പര്‍താരം ഇക്കുറി 16 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
പുതിയ സീസണിലെ എല്ലാ മത്സരാര്‍ത്ഥികളെയും ബിഗ് ബോസ് വീട്ടിലേക്ക് കടക്കുന്നതിന് മുമ്ബ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി സീസണ് 14ല്‍ കോമണര്‍ അടക്കമായിരിക്കും മത്സരാര്‍ത്ഥികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ഒഡിഷനിലൂടെയാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.
about bigboss
