Malayalam
ആ രംഗങ്ങൾ ചെയ്തതിൽ യാതൊരു കുറ്റബോധവുമില്ല.. മോശമായി ഒന്നും ചെയ്തിട്ടില്ല!നടി ഭാനുപ്രിയ പറയുന്നു!
ആ രംഗങ്ങൾ ചെയ്തതിൽ യാതൊരു കുറ്റബോധവുമില്ല.. മോശമായി ഒന്നും ചെയ്തിട്ടില്ല!നടി ഭാനുപ്രിയ പറയുന്നു!
തെന്നിന്ത്യയിൽ ഒരുകാലത്തെ സൂപ്പർനായികയായിരുന്നു ഭാനുപ്രിയ. തെലുങ്ക് സിനിമകളിലൂടെ അഭിനയലോകത്തെത്തിയ നടി തമിഴ്, മലയാളം, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നടിപ്പിൻ രാക്ഷസി എന്നായിരുന്നു ഭാനുപ്രിയയെ നടി ശ്രീവിദ്യ വിശേഷിപ്പിച്ചിരുന്നത്.അഭിനയ മികവിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് ഭാനുപ്രിയ . ഒരു കാലത്ത് ചുരുങ്ങിയ സിനിമകളിലൂടെയെങ്കിലും തിളങ്ങി നിന്ന ഭാനുപ്രിയ ഇപ്പോൾ സീരിയലിൽ ആണ് അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക നിര്‍മാതാക്കളും ഈ നടിയുയുടെ അഭിനയത്തില്‍ മ യങ്ങി അവരുമായി പ്രണയത്തില്‍ ആയിരുന്നുവെന്ന വാർത്തക്കൾ ഇവരുടെ കാലഘട്ടത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ ഭാനുപ്രിയ താൻ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റെന്നു തുറന്നു ചോദിക്കുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ ഇതു വരെ തനിക്കു യാതൊരു കുറ്റബോധമില്ലെന്നും നടി വ്യക്തമാക്കി. തെലുങ്കിലും ഹിന്ദിയിലുമാണ് ഭാനുപ്രിയ ഗ്ലാ മര് വേഷങ്ങള്‍ കൂടുതലും ചെയ്തത്. പക്ഷെ അതിലൊക്കെയും തന്റെതായ ഒരു നിയന്ത്രണരേഖ വച്ചിരുന്നുവെന്നും ഭാനുപ്രിയ പറഞ്ഞു.
താൻ ചെയ്ത ഗ്ലാമര്‍ വേഷങ്ങളൊന്നും ഒരിക്കൽ പോലും വൃത്തികെട്ട രീതിയിലേയ്ക്ക് പോയിട്ടില്ല. ഒരു അഭിനേതാവെന്നാല്‍ ഏത് വേഷവും ചെയ്യാൻ കഴിയണം ഭാനുപ്രിയയേ പോലെ.മലയാളത്തില്‍ ‘അഴകിയ രാവണന്’ എന്ന ചിത്രമാണ് ഭാനുപ്രിയയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ചിത്രത്തിലെ ‘അനുരാധ’ എന്ന കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ച ഭാനുപ്രിയ നര്‍ത്തകി എന്ന നിലയിലും പ്രശസ്തയാണ്.
about bhanupriya
