Malayalam
വീട്ടിൽ കയറി ആക്രമിച്ചു… മൊബൈലും ലാപ് ടോപ്പും മോഷ്ടിച്ചു .. ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
വീട്ടിൽ കയറി ആക്രമിച്ചു… മൊബൈലും ലാപ് ടോപ്പും മോഷ്ടിച്ചു .. ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപം ഇപ്പോള്‍ പതിവാകാറുണ്ട്. ഫോട്ടോകള്‍ക്ക് അശ്ലീല കമന്റിടുന്നവര്‍ക്ക് എതിരെ നടിമാര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സ്ത്രീകളെ ആക്ഷേപിച്ച് അശ്ലീലം നിറഞ്ഞ യൂട്യൂബ് ചാനല്‍ കൈകകാര്യം ചെയ്ത ഡോ. വിജയ് പി നായര്‍ക്ക് എതിരെയുള്ള പ്രതികരണമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇയാളെ നേരിട്ടെത്തി കൈകാര്യം ചെയ്തിരിക്കുകയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും. വിജയൻ നായരെ തല്ലുകയും ദേഹത്ത് കരി ഓയില്‍ ഒടിക്കുകയും ചെയ്തത്. അശ്ലീലം പറഞ്ഞവനെ മാപ്പുപറയിപ്പിച്ച സാന്ദ്ര തോമസിന്റെയും അപര്‍ണാ നായരുടെയുമൊക്കെ സംഭവങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ നേരിട്ടെത്തിയാണ് ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും സഹികെട്ടിട്ടുള്ള പ്രതിഷേധം.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് വീട്ടില്‍ കയറി ആക്രമിച്ച് കരിയോയില്‍ ഒഴിച്ചെന്ന വിജയ് പി നായരുടെ പരാതിയിന്മേലും പോലീസ് കേസെടുത്തു; മൊബൈലും ലാപ് ടോപ്പും കൂടി മോഷ്ടിച്ചെന്നും പരാതി വന്നതോടെ കഥയും വകുപ്പും മാറി
സ്ത്രീകളെ ലൈംഗികമായും അല്ലാതെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ വീട്ടില്‍ കയറി കായികമായി നേരിട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും കൂട്ടരും പെട്ടുപോയിരിക്കുകയാണ്. നമ്മുടെ പോലീസ് സംബിധാനത്തിനാകെ നാണക്കേടായി നിയമം കൈയ്യിലെടുത്ത ഇവര്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായത്. വിജയ് പി നായരെ ആരും ന്യായീകരിക്കുന്നില്ല. അയാളെ ശിക്ഷിക്കട്ടെ. അയാള്‍ എന്ത് തെറ്റ് ചെയ്താലും ശിക്ഷിക്കാന്‍ കോടതിയും പോലീസും ഒക്കെയുണ്ട്. ഇങ്ങനെ എല്ലാവരും നിയമം കൈയ്യിലെടുത്താല്‍ പിന്നെ കേരളത്തിന്റെ അവസ്ഥ എന്താകും. സംഭവം വിവാദമായതോടെ വലിയ ട്വിസ്റ്റാണ് ഉണ്ടായത്.
വിജയ് പി നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അശ്ലീല വീഡിയോയുടെ പേരിലല്ല കേസെടുത്തിരിക്കുന്നത് എന്നത് ഏറെ രസം. തങ്ങള്‍ സംഭവം ചോദിക്കാനായി ചെന്നപ്പോള്‍ വിജയ് പി നായര്‍ തങ്ങളെ അപമാനിച്ചു എന്ന പരാതിയാണ് ഭാഗ്യലക്ഷ്മിയും സംഘവും നല്‍കിയിരിക്കുന്നത്. ഇതിന്മേല് ജാമ്യമില്ലാ കേസ് എടുത്തിട്ടുണ്ട്. അതിന് പിന്നാലെ തന്റെ വീട്ടില്‍ കയറി ആക്രമിച്ച് കരിയോയില്‍ ഒഴിച്ച് വീഡിയോ പബ്ലിഷ് ചെയ്ത സംഭവത്തില്‍ വിജയ് പി നായരും പരാതി കൊടുത്തു. മാത്രമല്ല മോഷണവും പറയുന്നു. തന്റെ മൊബൈലും ലാപ്ടോപ്പും മോഷ്ടിച്ചുവെന്നാണ് വിജയ് പറയുന്നത്. ആ വീഡിയോയില്‍ തന്നെ തെറിവിളിച്ചതായും പറയുന്നു. ചാനലുകാര് ബീപ്പ് ശബ്ദമിട്ട് കാണിച്ച ആ വീഡിയോ പോലും വിജയ് ഉയര്‍ത്തിക്കാട്ടുന്നു. ഇതോടെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. അതും ജാമ്യമില്ലാ കേസ്.
അടുത്തകാലത്തുതന്നെ മോശം കമന്റിട്ട ആളെക്കൊണ്ട് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് മാപ്പുപറയിച്ചതും വാര്‍ത്തയായിരുന്നു. ശ്രദ്ധകിട്ടാൻ നഗ്നയായി വരാൻ കമന്റ് ഇട്ട ആളെക്കൊണ്ട് തെറ്റുതിരുത്തിക്കുകയായിരുന്നു സാന്ദ്ര. ഒരു പൊതുഗ്രൂപ്പിലായിരുന്നു അശ്ലീല കമന്റുമായി ഇയാള്‍ എത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനായ അയാള്‍ അത്തരത്തില്‍ സംസാരിച്ചതില്‍ അയാളുടെ കുടുംബത്തെ ഓര്‍ത്ത് ദുഖിക്കുന്നുവെന്ന് സാന്ദ്ര കമന്റിട്ടയാളോട് പറയുകയായിരുന്നു. ക്ഷമ പറഞ്ഞ അയാള്‍ ഇനി താൻ ആരോടും ഇങ്ങനെ ചെയ്യില്ല എന്നും പറഞ്ഞു. സൈബര്‍ ബുള്ളിംഗിനെതിരെ സംഗീത സംവിധായകൻ കൈലാസ് മേനോനും സംഭവത്തെ തുടര്‍ന്ന് പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരം കമന്റുകള്‍ ഇടുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യം, എല്ലാവരും ഒരുപക്ഷെ ഇത്ര മൃദുവായ സമീപനം എടുത്തുവെന്നു വരില്ല. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടേല്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍ ഫേമസ് ആവാം എന്നായിരുന്നു. സാന്ദ്രയ്ക്കെതിരെ അശ്ലീല കമന്റിട്ട വ്യക്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു കൈലാസ് മേനോന്റെ പ്രതികരണം.
about bhagyalakshmi
