Connect with us

പതിനേഴ് വയസ്സുള്ളപ്പോൾ അച്ഛന്റെ മരണം; മരണം കുടുംബത്തെ ബാധിച്ചു; അമ്മയുടെ കഷ്ടതകൾക്കൊടുവിൽ അഭിനയ രംഗത്തേക്ക് തുടക്കം

Malayalam

പതിനേഴ് വയസ്സുള്ളപ്പോൾ അച്ഛന്റെ മരണം; മരണം കുടുംബത്തെ ബാധിച്ചു; അമ്മയുടെ കഷ്ടതകൾക്കൊടുവിൽ അഭിനയ രംഗത്തേക്ക് തുടക്കം

പതിനേഴ് വയസ്സുള്ളപ്പോൾ അച്ഛന്റെ മരണം; മരണം കുടുംബത്തെ ബാധിച്ചു; അമ്മയുടെ കഷ്ടതകൾക്കൊടുവിൽ അഭിനയ രംഗത്തേക്ക് തുടക്കം

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയ മികവ് കൊണ്ട് തൻറേതായ ഒരിടം നേടിയെടുത്ത നടിയാണ് സേതുലക്ഷ്മി. ഡാര്‍വിന്റെ പരിണാമം, പുലിമുരുഗന്‍, സണ്ടേ ഹോളിഡേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ഹൗ ഓള്‍ഡ് ആര്‍ യു വിലെ പ്രകടനമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അമ്മയായും ഭാര്യയായും, സഹ നടിയായും അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. അമ്മയെ പോലെ തന്നെ മകളും അഭിനയ ലോകത്ത് നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ തൻറെ ‘അമ്മ നടി സേതുലക്ഷിയാണെന്ന് പലർക്കും അറിയില്ലെന്ന് നടി ലക്ഷ്മി. മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മകൾ അമ്മയെ ക്കുറിച്ച് മനസ്സ് തുറന്നത്

‘അഭിനയം ജീവിതമാക്കിയ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അമ്മയും അച്ഛനും അഭിനേതാക്കളായിരുന്നു. ഞങ്ങൾ നാല് മക്കളായിരുന്നു. എനിയ്ക്ക് മുന്നേ രണ്ട് സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. എനിയ്ക്ക് പതിനേഴ വയസ്സുള്ളപ്പോളാണ് അച്ഛന്റെ മരണം. അച്ഛന്റെ മരണം കുടുംബത്തെ ബാധിച്ചു. പിന്നീട് മക്കളെ വളർത്താൻ ‘അമ്മ കുറെയധികം കഷ്ടതകൾ അനുഭവിച്ചു. അമ്മയുടെ കഷ്ടതകൾക്കൊടുവിലാണ് ഞാൻ അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചത്. ആദ്യം അമ്മയുടെ ഭാഗത്ത് നിന്ന് കുറെ എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പിന്നീടത് മാറ്റിയെടുത്തു. ഇപ്പോൾ സീരിയലുകളിൽ സജീവമായി തുടരുന്നു . നിനക്ക് നല്ല ഭാവി വരുമെന്ന് പറഞ്ഞ തിലകൻ മാഷിന്റെ വാക്കുകളാണ് ഈ ഒരു വേളയിൽ താൻ ഓർത്തെടുക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top