Malayalam
ബാലഭാസ്കറിന്റെ കൊലയ്ക്ക് പിന്നിൽ നിസാം! ബാലുവിനെ ഇല്ലാതാക്കി.. പിന്നിൽ ഉന്നതർ!
ബാലഭാസ്കറിന്റെ കൊലയ്ക്ക് പിന്നിൽ നിസാം! ബാലുവിനെ ഇല്ലാതാക്കി.. പിന്നിൽ ഉന്നതർ!
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുമ്പോള്‍ തെളിയാതെ കിടന്ന പഴയ കേസുകള്‍ക്കും തുമ്പുണ്ടാകുന്നു. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് നിസാം ആയിരുന്നു എന്നാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വിമാനത്താവളം വഴി നിരവധി തവണ സ്വര്‍ണം കടത്തിയ കേസുകളിലെ ആസൂത്രകനാണ്. തിരുമലയിലും വലിയവിളയിലും താമസിച്ചിരുന്ന നിസാം സ്വര്‍ണ്ണ ക്കടത്ത് സംഘത്തിലെ പ്രധാനിയാണ്. വിമാനത്താവളത്തില്‍നിന്ന് പലതവണ ഇയാളുടെ ഓട്ടോയിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നത്. സംശംയം ഉണ്ടാകാതിരിക്കാനാണ് ഓട്ടോറിക്ഷ ഉപയോഗിച്ചത്.
ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ നിസാം ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നു വെളിപ്പെടുത്തിയ കലാഭവന്‍ സോബി ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞു.
25 കിലോ സ്വര്‍ണം കടത്തിയ കേസിനെത്തുടര്‍ന്നു മുങ്ങിയ ഇയാളെ കണ്ടെത്താനായിട്ടില്ല. പിടികൂടാനായാല്‍ നിരവധി സ്വര്‍ണക്കടത്തു കേസുകള്‍ക്ക് തെളിവു ലഭിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. വലിയവിളയിലെ ഒരു കടയില്‍ എടുത്തുകൊടുപ്പുകാരനായി കുറെ നാള്‍ കഴിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്
മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്റെ സെക്രട്ടറി ആയിരുന്ന മോഹനന്റെ ഉള്‍പ്പെടെ ചില മരണങ്ങള്‍ക്ക് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പങ്കുണ്ടെന്ന തെളിവ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്.
ശങ്കര നാരായണന്‍ ധനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നു മോഹനന്‍. പ്രഭാത സവാരിക്കിടെ ചാത്തന്നൂരില്‍ വീടിനു സമീപം വെച്ച് അജ്ഞാത വാഹനം ഇടിച്ച് മരിക്കുകയായിരുന്നു. കള്ളക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളിലൊരാളയ ‘ മാഡ’ വുമായി മോഹനന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.കൊല്ലം സ്വദേശിയും വര്‍ഷങ്ങളായി തിരുവന്തപുരത്ത് താമസക്കാരിയുമായ ‘മാഡം’ വിവിധ ബാങ്കുകളില്‍ വ്യാജ പേരുകളില്‍ അക്കൗണ്ടും ലോക്കറും തുറന്നിട്ടുണ്ട്. അടൂരിലേയും ചെന്നെയിലേയും വിലാസങ്ങളണ് നല്‍കിയിരിക്കുന്നത്. വിലാസങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട്.
കാട്ടക്കട സ്വദേശിയായ ബിനു തിരുമലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ട്.സംഘത്തില്‍ പെട്ട യുവതിയെ വിവാഹം കഴിച്ച ബിനുവിന് കള്ളപ്പണം ഇടപാടുകളെക്കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊല്ലത്ത് പോയി വന്ന ദിവസമാണ് മരിച്ചത്. കൊല്ലത്തെ ഒരു ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചതിന്റെ തെളിവും കിട്ടിയിട്ടുണ്ട്.
ശ്രീകാര്യത്തെ പി ടി ചാക്കോ നഗര്‍ കേന്ദ്രീകരിച്ച് നടന്ന ചില ഇടപാടുകള്‍ക്കും കൊലപാതകങ്ങള്‍ക്കും സ്വര്‍ണ്ണക്കടത്തു സംഘത്തിനുപങ്കുണ്ടെന്ന സൂചന അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്.
വിഎസ്എസിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയതതിന് പിടിയിലായ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരി അനിത താമസിച്ചിരുന്നത് ഇവിടെയായിരുന്നു.
കൊല്ലം സ്വദേശിയായിരുന്ന അനിത പിടിയിലായതിനു തൊട്ടു പിന്നാലെ ഈ നഗറിലെ ചിലര്‍ താമസം ഒഴിയുകയും രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ഹിന്ദുസ്ഥാന്‍ ലാറ്റക്സിലെ ജീവനക്കാരനും എല്‍ഐസി ഉദ്യോഗസ്ഥനും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മരണങ്ങള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.സിപിഐ ലോക്കല്‍ കമ്മറ്റി നേതാവിനും കോണ്‍ഗ്രസ് കൗണ്‍സിലറിനും അനിതയുമായി ബന്ധമുള്ളതായി ആരോപണം ഉണ്ടായിരുന്നു. മരിച്ച കാട്ടക്കട സ്വദേശി ബിനുവുമായി ബന്ധമുണ്ടായിരുന്ന ആളാണ് എല്‍ഐസി ഉദ്യോഗസ്ഥന്‍.
ABOUT BALABHASKAR
