Malayalam
അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി!
അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി!
അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നതിന്റെ ഭാഗമായി സംവിധായകന് ജെയിംസ് കാമറൂണും നിര്‍മ്മാതാവ് ജോന് ലാന്‍ഡിയോയും ന്യൂസിലാന്റിലെത്തി. ജോനിന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും വിമാനത്താവള ത്തിലെത്തിയതിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ചത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളു ള്ളതിനാല്‍ ഇരുവരും 14 ദിവസത്തേക്ക് ന്യൂസിലാന്റ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ പ്രവേശിച്ചതായും ജോന് അറിയിച്ചു.രണ്ട് ആഗോള ചിത്രങ്ങളാണ് ന്യൂസിലാന്റില്‍ ഒരേ സമയം ചിത്രീകരണത്തിലുള്ളത്. അവതാര്‍-2ഉം ദ ലോര്‍ഡ് ഓഫ് ദ റിംഗ്സുമാണ് നിലവില്‍ കൊറോണ കാലത്ത് ചിത്രീകരണം മുടങ്ങിയത്. ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നടീനടന്മാര്ക്കും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാണെന്നും ന്യൂസിലാന്റ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. 2021 ഡിസംബര്‍ 17ന് ആഗോള റിലീസിംഗിനാണ് അവതാര്‍ ടീം ശ്രമിക്കുന്നത്.
about avathar 2
