Connect with us

‘അവതാർ 2’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Movies

‘അവതാർ 2’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

‘അവതാർ 2’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

കാമറൂണിന്റെ ‘അവതാർ ദി വേ ഓഫ് വാട്ടർ’ ഒടിടിയിലേക്ക്. ജൂൺ ഏഴിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണയറ പ്രവർത്തകർ പ്രഖ്യാപിച്ചു.

2022 ഡിസംബർ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തിയറ്ററിൽ എത്തി അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ആഗോള ബോക്സോഫീസില്‍ ഏകദേശം 2.32 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്. നേരത്തെ ആമസോൺ പ്രെെം, ആപ്പിൾ ടി.വി, വുഡു എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം റെന്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമായിരുന്നു.

പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. മൂന്നാമത്തെ ഭാ​ഗത്തിന്റെ സൂചനകൾ നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

More in Movies

Trending

Recent

To Top