Malayalam
പാണ്ഡെയുടെ കണ്ണുകള്‍ ചിത്രത്തില്‍ പതിഞ്ഞു….ആ കണ്ണുകള്‍ വിറച്ചു തുടങ്ങി… അബ്റാം ഖുറേഷിയുടെ ‘കരുത്ത്’ വെളിപ്പെടുത്തുന്ന സാങ്കല്‍പിക കുറിപ്പ് വൈറലാകുന്നു..
പാണ്ഡെയുടെ കണ്ണുകള്‍ ചിത്രത്തില്‍ പതിഞ്ഞു….ആ കണ്ണുകള്‍ വിറച്ചു തുടങ്ങി… അബ്റാം ഖുറേഷിയുടെ ‘കരുത്ത്’ വെളിപ്പെടുത്തുന്ന സാങ്കല്‍പിക കുറിപ്പ് വൈറലാകുന്നു..
അബ്റാം ഖുറേഷിയുടെ ‘കരുത്ത്’ വെളിപ്പെടുത്തുന്ന സാങ്കല്‍പിക കുറിപ്പ് വൈറലാകുകയാണ്.സോഷ്യൽ മീഡിയയിൽ ഹരിമോഹന്‍ ജി എന്ന വ്യക്തിയെഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
കുറിപ്പ് വായിക്കാം:
എംപുരാന്‍
“No its impossible…
”മൊസാദിന്റെ കണ്ണു വെട്ടിച്ച് ഇസ്രായേലില്‍ വച്ച് ഇങ്ങനൊരു മീറ്റിങ്…ഇല്ല അതൊരിക്കലും നടക്കില്ല നിങ്ങളെ ആരോ പറ്റിച്ചതാണ് കാള്‍.ദേശീയ സുരക്ഷയുടെ ചുമതലയുള്ള അജിത് ദേശ്പാണ്ഡെ കുറച്ചു നീരസത്തില്‍ തന്നെയാണ് പറഞ്ഞത്.
”ചിലതൊക്കെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും സര്‍, പക്ഷേ വിശ്വസിക്കില്ല എന്നത് കൊണ്ട് അതൊന്നും സത്യമല്ല എന്ന് വാദിക്കരുത്. ഇന്നു ജൂണ്‍ 6 ശനിയാഴ്ച്ച ഈ നൂറ്റാണ്ടിലെ ആദ്യത്തെ ആറാം മാസത്തിലെ ആദ്യത്തെ ശനിയാഴ്ച…ജൂണ്‍ 6 ആറാം മാസം, ആഴ്ചയിലെ ആറാമത്തെ ദിവസം…. 666 മൂന്ന് ആറുകളുടെ ഉത്തമമായ സംയോജനം..
ഈ സൂചനകള്‍ വെറുമൊരു മാസക്കണക്കിലേക്കല്ല പാണ്ഡെ സാബ് വിരല്‍ ചൂണ്ടുന്നത്.ഈ ലോകത്തിന്റെ വിനാശത്തിലേക്കുള്ള സൂചയാണിത് കാള്‍ പൂര്‍ണമായി ഉറപ്പിച്ച മട്ടിലാണ് സംസാരിക്കുന്നത്.
എന്ത് വിനാശം? നിങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നത്? മിസ്റ്റര്‍ കാള്‍ നിങ്ങള്‍ വിശുദ്ധ വത്തിക്കാനില്‍ നിന്നുള്ള പുരോഹിതന്‍ ആണെന്നുള്ള മര്യാദയിലാണ് ഇത്ര നേരം നിങ്ങളെ സംസാരിക്കാന്‍ അനുവദിച്ചത്…അല്ലാതെ ഇങ്ങനെ ഭ്രാന്തുകള്‍ കേള്‍ക്കാന്‍ സമയമില്ലെനിക്ക്. ദേശ്പാണ്ഡെ ഒന്നുകൂടെ തന്റെ ശബ്ദം കടുപ്പിച്ചു…
ഹ..ഹ..ഹ.. ”മറുപടിയെന്നോണം തന്റെ കനത്ത രോമക്കുപ്പായം ദേഹത്തോട് അടുപ്പിച്ചു പിടിച്ച് ഫാദര്‍ കാള്‍ ഒന്നു ചിരിച്ചു…
എല്ലാത്തിനും അര്‍ഥമുണ്ട് പാണ്ഡെ സാബ്….അര്‍ഥം മാത്രമല്ല. യുക്തിയും വിശ്വാസവും നയിക്കുന്ന പാതയില്‍ തന്നെ ചിന്തിച്ചാല്‍ മതി…യഹൂദര്‍ സിയോണിലേക്ക് മടങ്ങിയെത്തുമ്ബോള്‍ ഒരു ഉല്‍ക്ക ആകാശത്തെ പിളര്‍ക്കും…അവിടെ വിശുദ്ധ റോമാ സാമ്രാജ്യം ഉദയം ചെയ്യും. നീയും ഞാനും അപ്പോള്‍ മൃതിയടഞ്ഞേ തീരൂ…അലയൊടുങ്ങാത്ത സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് അവന്‍ ഉയര്‍ന്നു വരും. ഇരുകരകളിലും സൈന്യത്തെ സൃഷ്ടിക്കും…മനുഷ്യനെ സ്വന്തം സഹോദരന് എതിരായി തിരിക്കും മനുഷ്യരില്‍ ഒരാള്‍ പോലും അവശേഷിക്കാത്തത് വരെ വിശുദ്ധ ബൈബിളില്‍ വെളിപാടിന്റെ പുസ്തകത്തിലെ വാചകങ്ങളാണിത് അന്തിക്രിസ്തുവിന്റെ വരവിനെ കുറിക്കുന്ന വാചകങ്ങള്‍…നമുക്ക് ഇനി കുറച്ചു യുക്തികൊണ്ട് സംസാരിക്കാം പാണ്ഡെ സാബ്…..
ഏകദേശം അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1970 ജൂണ്‍ 6 തിങ്കളാഴ്ച്ച ദക്ഷിണേന്ത്യയില്‍ ഇരുള്‍ മങ്ങിയൊരു താഴ്‌വരയിലെ തൊഴിലാളി ലായത്തില്‍ ഒരു കുഞ്ഞിന്റെ ജനനം നടന്നു…മുട്ടാടിന്‍ പറ്റങ്ങള്‍ വരവേല്‍പ്പ് കൊടുത്തൊരു ജനനം…അതിനും മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പൊരു ഉല്‍ക്കയുടെ സാനിധ്യം ഉണ്ടായിരുന്നു എന്ന് നിങ്ങളുടെ വാനനിരീക്ഷകര്‍ തന്നെ അന്നു രേഖപ്പെടുത്തിയിരുന്നു…അതു നിങ്ങള്‍ക്ക് പരിശോധിക്കാം..
അതിനൊപ്പം “യഹൂദര്‍ സിയോണിലേക്ക് മടങ്ങിയെത്തുമ്ബോള്‍…” എന്ന വാചകം കൂടി ചേര്‍ത്തു വായിക്കുക…1950ന്റെ തുടക്കത്തില്‍ ജൂതര്‍ ഇസ്രായേലിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു..റോമാ സാമ്രാജ്യത്തിന്റെ ഉദയം…അക്കാലത്തെ ലോക വിപണി സംബന്ധമായ കരാറുകള്‍ അങ്ങനൊരു സാഹചര്യത്തിന്റെ തുടക്കം കാണിക്കുന്നുണ്ട് പാണ്ഡെ..
അവിടെ നിതാന്തമായ ആഴമുള്ള സമുദ്രത്തില്‍ നിന്ന് അവന്‍ ഉയര്‍ന്നു വരും…നിതാന്തമായ ആഴമുള്ള സമുദ്രം…അതു മറ്റൊന്നുമല്ല കലുഷിതമായ രക്തപങ്കില കുതികാല്‍ വെട്ടുകള്‍ നടക്കുന്ന ഇടം… രാഷ്ട്രീയം….
അവിടെ ആ രാഷ്ട്രീയ പാശ്ചാത്തലത്തില്‍ അവന്‍ ഉദയം കൊള്ളും.. അതിലൂടെ അവന്‍ ലോകത്തെ ഭരിക്കും…ആ ജനനം നടന്നു കഴിഞ്ഞു പാണ്ഡെ…
മിസ്റ്റര്‍ കാള്‍ നിങ്ങള്‍ എന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ല. ഇതിലൊക്കെ എന്ത് യുക്തിയുണ്ട്. ഇനി ഉണ്ടെങ്കില്‍ തന്നെ കാലം എത്ര കഴിഞ്ഞിരിക്കുന്നു, ഇതിപ്പോള്‍ പറയേണ്ട കാര്യമെന്താണ്….
‘കാര്യമുണ്ട് പാണ്ഡെ, അവന്‍ ജനിച്ചു എന്നെ ഞാന്‍ പറഞ്ഞുള്ളു. ഈ ലോകത്തെ നിയന്ത്രിക്കാന്‍ പോന്ന ശക്തിയായി അവന്‍ വളരും എന്നാണ് വചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
പക്ഷേ ഭയപ്പെടുത്തുന്ന ഒരു വസ്തുത വളരെ വൈകിയാണ് ഞങ്ങള്‍ അറിഞ്ഞത്…പഴയ ഹീബ്രു ബൈബിളില്‍ നിന്ന് ബോധപൂര്‍വം മുറിച്ചു മാറ്റപ്പെട്ടൊരു ഭാഗം വളരെ വൈകിയാണ് വായിച്ചറിയാന്‍ കഴിഞ്ഞത്…അതില്‍ പറയുന്നത് അനുസരിച്ച് അവന്‍ കിരീടം ധരിക്കുന്നതിനു മുന്‍പ് ലോകം പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു മഹാമാരിയെ നേരിടും അതു ലോകത്തെ ഞെരുക്കും….ഭയപ്പെടുത്തും…
അവിടെ ആ സാഹചര്യത്തില്‍ സംഖ്യകളുടെ സംയോജനത്തില്‍ ക്രിസ്തുവിന്റെ തുടക്കത്തില്‍…പീഡകളാല്‍ വലയപ്പെടുന്നവരുടെ നാട്ടില്‍ നിന്ന് അവന്‍ എത്തും ഇവിടെ വിശുദ്ധ നഗരത്തില്‍ വച്ചു അവന്റെ കിരീട ധാരണം നടക്കും…
മഹാമാരിയുടെ ഞെരുക്കം ലോകത്തെ ഭയപ്പെടുത്തുന്നു പാണ്ഡെ..മരണം നമ്മെ പിന്തുടരുന്നു പീഡിതരുടെ ഇടയില്‍ ജനിച്ചവന്‍…അതു മൂന്നാം ലോക രാജ്യങ്ങളുടെ ഭാഗമായ ഇന്ത്യയാണ് പാണ്ഡെ…അവന്‍ ജനിച്ചതും തുടരുന്നതും രാഷ്ട്രീയത്തിലായിരുന്നു പാണ്ഡെ…ഇപ്പോള്‍ വിശുദ്ധ നഗരത്തിലേക്ക് സഞ്ചരിച്ചതും ഇവിടെ നിന്നു തന്നെ…ലോകത്തെ ഭരിക്കാന്‍ പോകുന്ന, നിയന്ത്രിക്കാന്‍ പോകുന്ന തിന്മയുടെ ശക്തിയുടെ ഉദയം….ഇതൊന്നും നിങ്ങളുടെ യുക്തിക്കു നിരക്കുന്നത് ആയിരിക്കില്ല…
പക്ഷേ ഇന്നലെ റഷ്യയില്‍ നിന്നൊരു ചാര്‍ട്ടേഡ് വിമാനം ഇസ്രായേലിലേക്ക് പുറപ്പെട്ടതിന്റെ രേഖകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം അതില്‍ ഏഴു യാത്രക്കാരുണ്ടായിരുന്നു…അവരിലെ ഒരു മുഖം നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും…ഇതു തീര്‍ച്ചയായും നിങ്ങളുടെ യുക്തിക്കു നിരക്കുന്നത് ആയിരിക്കും നോക്കൂ മിസ്റ്റര്‍ പാണ്ഡെ..
കാള്‍ തന്റെ കൈവശം സൂക്ഷിച്ചിരുന്നൊരു ചിത്രമെടുത്ത് മേശപ്പുറത്തേക്കു വച്ചു എയര്‍പോര്‍ട്ടില്‍ നിന്നു രഹസ്യമായി എടുത്ത ചിത്രങ്ങളായിരുന്നവ…
പാണ്ഡെയുടെ കണ്ണുകള്‍ ചിത്രത്തില്‍ പതിഞ്ഞു….ആ കണ്ണുകള്‍ വിറച്ചു തുടങ്ങി…
സമയം വൈകിട്ട് കൃത്യം ആറുമണി….ഇതേ സമയം…ജസ്‌റീല്‍ നഗരം വിശുദ്ധ ഇസ്രായേലിലെ പഴയ പട്ടണം ക്രിസ്ത്യാനിറ്റിയുടെ തുടക്കം സംഭവിച്ച ഇടം..
അവിടെ ഖനനം നടക്കുന്ന അസ്ഥിവാരങ്ങളുടെ ഇടയിലൂടെ കീഴേക്കുള്ള ഗോവണിയിറങ്ങി പോകുന്ന കറുത്ത തുണികൊണ്ടു തല മൂടപ്പെട്ടൊരു സംഘം. അവര്‍ ചെന്നു നിന്നത് വിശാലമായൊരു അകത്തളത്തിലാണ്…അവിടെയൊരു ആരാധന നടക്കുന്നുണ്ടായിരുന്നു.. കറുത്ത മെഴുകു തിരികള്‍ പുകയുന്ന അന്തരീക്ഷം. ആ സദസ്സില്‍ മൊസാദ് അടക്കം പല രാജ്യങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട വിവിധ രാഷ്ട്രീയ രഹസ്യാന്വേഷണ പ്രതിനിധികളുണ്ടായിരുന്നു…അതിനു ഒത്ത നടുവിലായി ഉറപ്പിച്ചിരുന്ന അലങ്കരിച്ച സിംഹാസനം മട്ടിലുള്ള കസേരയില്‍ കറുപ്പില്‍ സ്വര്‍ണ്ണ നാണയങ്ങള്‍ തുന്നിപ്പിടിപ്പിച്ച ചുവന്ന പരവതാനി വിരിച്ചിരുന്നു…ഒരു നാഴിക മണികൂടി അടിച്ചു…
മുന്നിലെ ഇരുളില്‍ നിന്നൊരു കാല്‍പ്പെരുമാറ്റം കേട്ടു തുടങ്ങി…സദസ്സ് എഴുന്നേറ്റു നിന്നു വരുന്നവര്‍ക്ക് വഴിയൊരുക്കി.കറുത്ത തുണി കൊണ്ട് തല മൂടപ്പെട്ട ആറു പേരുടെ സംഘം…അവര്‍ക്ക് ഒത്ത നടുവിലായി നീളന്‍ മേലങ്കിയണിഞ്ഞ ഏഴാമന്‍. തിളങ്ങുന്ന ഇളം കറുപ്പ് നിറമുള്ള കണ്ണുകള്‍,കറുപ്പും വെളുപ്പും കലര്‍ന്നു ഇടതൂര്‍ന്ന താടി രോമങ്ങള്‍ നന്നായി കൂര്‍ത്തു പിരിഞ്ഞ മീശയുടെ മേലറ്റം. വരുന്ന വരവില്‍ അയാളുടെ കൈകള്‍ ഓരോരുത്തരായി ചുംബിച്ചു കൊണ്ടിരുന്നു.അയാളുടെ വലതു കൈയിലെ മൂന്ന് വിരലുകളില്‍ രേഖപ്പെടുത്തിയ മൂന്ന് സംഖ്യകളുടെ അടയാളം- 666
അന്തിക്രിസ്തുവിന്റെ അടയാളം.അയാള്‍ പരവതാനി വിരിച്ച കസേരയിലിരുന്നു… അംഗരക്ഷകര്‍ കത്തിച്ചു നല്‍കിയ ചുരുട്ടിന്റെ വെളിച്ചം ആ മുഖത്തു നിഴലിച്ചു….
“വീണ്ടും മുഴങ്ങുന്ന ബൈബിള്‍ വചനം..
“അലയൊടുങ്ങാത്ത സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്നു അവന്‍ ഉയര്‍ന്നു വരും……
ഇരു കരകളിലും സൈന്യത്തെ സൃഷ്ടിക്കും
“സ്റ്റീഫന്‍….സ്റ്റീഫന്‍ നെടുമ്ബള്ളി….”
കാള്‍ നല്‍കിയ ചിത്രം മുഖത്തേക്ക് അടുപ്പിച്ചു നിര്‍ത്തിയ പാണ്ഡെയുടെ കൈകള്‍ വിറച്ചു
ലൂസിഫര്‍, സാത്താന്റെ പുത്രന്‍… അതു അതയാളാണോ”
”ഹ…ഹ…ഹ” കാള്‍ ചിരിച്ചു..
”ഇതിനിടയിലൊരു വാചകം നമ്മള്‍ ശ്രദ്ധിക്കാന്‍ മറന്നു പോയി പാണ്ഡെ..
”അവന്റെ സാമ്രാജ്യം ഉദയം ചെയ്യും…
നീയും ഞാനും അപ്പോള്‍
”മൃതിയടഞ്ഞേ തീരൂ…”
”അതായത് അവനെ”
”തിരിച്ചറിയുന്ന മനുഷ്യര്‍”
”പാണ്ഡെയുടെ കണ്ണുകളില്‍ ഭയം ഇരച്ചു കയറുന്നത് കാള്‍ നോക്കി നിന്നു. പെട്ടെന്നു പാണ്ഡെയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മുറിയിലേക്ക് വന്നതും അവരിലേക്ക് തോക്കു ലക്ഷ്യം വച്ചതും ഒരുമിച്ചായിരുന്നു”
”ലോര്‍ഡ്..”
”അങ്കരക്ഷകരിലൊരാള്‍ നീട്ടിയ തിരുവോസ്തിയുടെ ഭാഗം അയാള്‍ സ്വീകരിച്ചു.. മുന്നിലെ പ്രതിനിധി സംഘം ആ വാഴിക്കല്‍ അംഗീകരിച്ചു എഴുന്നേറ്റു നിന്നു….”
”സമയം 6.15.6 സെക്കന്‍ഡ് അടിച്ചു നിന്നു”
”Welcome King…”
”അബ്രാം ഖുറേഷി…”
”കിരീട ധാരണം നടന്നതും കാളിന്റെയും പാണ്ഡേയുടെയും ശിരസ്സ് ഭേദിച്ചൊരു തീയക്കട്ടെ ഇറങ്ങിപ്പോയതും ഒരുമിച്ചായിരുന്നു.കാള്‍ ഓര്‍മ്മിപ്പിച്ച വെളിപാടിന്റെ വാചകങ്ങള്‍ അപ്പോഴും നന്നായി മുഴങ്ങുന്നുണ്ടായിരുന്നു…”
”യഹൂദര്‍ സിയോണിലേക്ക് മടങ്ങിയെത്തുമ്ബോള്‍ ഒരു ഉല്‍ക്ക ആകാശത്തെ പിളര്‍ക്കും… അവിടെ വിശുദ്ധ റോമാ സാമ്രാജ്യം ഉദയം ചെയ്യും നീയും ഞാനും അപ്പോള്‍ മൃതിയടഞ്ഞേ തീരൂ…അലയൊടുങ്ങാത്ത സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് അവന്‍ ഉയര്‍ന്നു വരും… ഇരുകരകളിലും സൈന്യത്തെ സൃഷ്ടിക്കും മനുഷ്യനെ സ്വന്തം സഹോദരന് എതിരായി തിരിക്കും മനുഷ്യരില്‍ ഒരാള്‍ പോലും അവശേഷിക്കാത്തത് വരെ”
”ഹ…ഹ..ഹ” സ്റ്റീഫന്‍ ചിരിച്ചു…സ്റ്റീഫന്‍ നെടുമ്ബള്ളിയില്‍ നിന്നു അബ്രാമിലേക്കുള്ള മാറ്റത്തിന്റെ ചിരി..”സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് ഉദയം നടത്തി കറുത്ത കുതിരയെ പൂട്ടിയ തേരില്‍ അവന്‍ ലോകത്തെ ചുറ്റും…അധികാരത്തിന്റെ ദുഷിച്ച ഇടങ്ങളില്‍ നീതി ദേവതയെ പടിയിറക്കികളഞ്ഞു തിന്മയുടെ രാജ്യം സ്ഥാപിക്കും…ചെറിയ തിന്മയും വലിയ തിന്മയും തമ്മില്‍ പോരടിക്കുന്ന രാജ്യം….
ചെകുത്താന്റെ രാജ്യം….
”Less than God More than a King”
”ഒരേയൊരു രാജാവ്.”
about empuran movie