Malayalam
ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി!
ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി!
കരുണ സംഗീത നിശാ വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ കഫേയിലേയ്ക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ദുരിതാശ്വാസ നിധിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആഷിഖ് അബുവിനെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
അഴിമതി പുറത്തുവന്നപ്പോൾ 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് രക്ഷപ്പെടാനാണ് ആഷിഖ് അബുവും കൂട്ടരും ശ്രമിച്ചതെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ നിധി വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി യുടെ തീരുമാനം. ഇതിന് മുന്നോടിയായാണ് ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ കഫേയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
about ashiq abu rima kallinkal
