Social Media
ക്യാമറക്ക് മുന്നിലെ ഷൂട്ടിംഗ് അല്ലാത്ത ഷൂട്ടിങ്ങും വശമുണ്ടോ?;അനുശ്രീയുടെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകർ!
ക്യാമറക്ക് മുന്നിലെ ഷൂട്ടിംഗ് അല്ലാത്ത ഷൂട്ടിങ്ങും വശമുണ്ടോ?;അനുശ്രീയുടെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകർ!
By
മലയാള സിനിമയിൽ മുൻനിര നായികമാർക്കൊപ്പം നിൽക്കുന്ന നടിയാണ് അനുശ്രീ.താരത്തിന്റെ ചിത്രങ്ങളൊക്കെ തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായിമാറുന്നത്.വളരെ പെട്ടന്നാണ് അനുശ്രീ മലയാള സിനിമ പ്രേക്ഷകരുടെ സ്വന്തം താരമായി മാറുന്നത് ഒരുപിടി ചിത്രങ്ങളിലൂടെ വളരെ വേഗം തരാം മലയാള സിനിമ നായികമാരോടപ്പം നിൽക്കുകയായിരുന്നു.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇൻസ്റ്റാഗ്രാമിൽ താരംപങ്കുവെച്ച ചിത്രം ഇതിനോടകം വളരെ ഏറെ വൈറലായിരിക്കുകയാണ്.ഒരുപക്ഷെ പോസ്റ്റ് കണ്ടവർ ആദ്യം ശ്രദ്ധിക്കുന്നത് താരത്തിന്റെ മുഖത്താണ്. ചെവിയില്‍ ഉച്ചത്തില്‍ ശബ്ദം തറക്കാതിരിക്കാനുള്ള സംരക്ഷണ കവചം. ക്യാമറക്ക് മുന്നിലെ ഷൂട്ടിംഗ് അല്ലാത്ത ഷൂട്ടിങ്ങും താരത്തിന് വശമുണ്ടെന്ന തോന്നലാണ് ആദ്യം ഉണ്ടാവുക. പോരാത്തതിന് ‘ജയിച്ചാല്‍ മതിയാരുന്നു’ എന്ന പ്രാര്‍ഥനയോടെയാണ് അനുശ്രീ കളിക്കുന്നതും.
മഞ്ജു വാര്യര്‍ ചിത്രം പ്രതി പൂവന്‍കോഴിയുടെ ചിത്രീകരണത്തിലാണ് അനുശ്രീ. റോഷന് ആന്‍ഡ്രൂസ് ആണ് സംവിധായകന്. അനുശ്രീ നായികയായ ദിലീപ് ചിത്രം ‘മൈ സാന്റാ’ അടുത്തു തന്നെ തിയേറ്ററിലെത്തും.
എന്നാല്‍ ഇത്രയും കൃത്യതയോടെ, ലക്ഷ്യം നോക്കി ചെയ്യുന്ന കാര്യം റൈഫിള്‍ ഷൂട്ടിംഗ് ഒന്നുമല്ല. കാരംസ് കളിയാണ്. കാരംസ് കളിക്കുന്ന മൂന്നു ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
about anusree instagram new photo
