Malayalam
തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച് അനുശ്രീ!
തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച് അനുശ്രീ!
ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങളും ആരാധകരും തമ്മില്‍ ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയാണ്. മിക്കവരും ആ വഴി പരമാവധി ഉപയോഗിക്കുന്നുണ്ട്. നടി അനുശ്രീയും സോഷ്യല്‍ മീഡിയയുടെ എല്ലാ സാധ്യതയും ഉപയോഗിക്കുന്നയാളാണ്. താരം സ്ഥിരമായി തന്റെ ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. വീട്ടില്‍ വച്ചു നടത്തിയ ഫോട്ടോഷൂട്ടും മൂണ്ടുടുത്ത ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു.ഇപ്പോളിതാ ബോള്‍ഡ് ലുക്ക് ഡിസൈന്‍ പരീക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അനുശ്രീ. പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച അനുശ്രീയുടെ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി.’ എന്നാണ് ചിത്രത്തിനോടൊപ്പം അനുശ്രീ കുറിച്ചിരിക്കുന്നത്.
‘പ്രിയപ്പെട്ട ഡിസൈനര്‍മാര്‍ ഒരുക്കിയ ഈ പേസ്റ്റല്‍ കളര്‍ വസ്ത്രങ്ങള്‍ എന്നെ അതിസുന്ദരിയാക്കി. എന്റെ ക്രിയേറ്റീവ് സഹോദരന്മാര് സജിത്തും സുജിത്തും മേക്കപ്പിട്ട് എന്റെ മുടി ഒരുക്കി. ഫെയറി ടെയ്ലിലെ രാജകുമാരിയെ പോലെ തോന്നുന്നു. എന്റെ ഫ്രോഗി രാജകുമാരന് ഇപ്പോള്‍ എവിടെയാകും?’ എന്നും മറ്റൊരു പോസ്റ്റില്‍ അനുശ്രീ കുറിച്ചിട്ടുണ്ട്.
സ്വന്തം വീട്ടില്‍ ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങളും വൈറലായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ പല ഭാഗങ്ങള്‍ കൈകാര്യം ചെയ്താണ് ഫോട്ടോഷൂട്ട് ഒരുക്കിയതെന്നും അനുശ്രീ പറഞ്ഞിരുന്നു.
about anusree
