News
അനുരാഗ് എന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി… അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മാറ്റി. എന്നെയും നിര്‍ബന്ധിച്ചു…പിന്നീട് ചെയ്തത് ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്തത് ..
അനുരാഗ് എന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി… അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മാറ്റി. എന്നെയും നിര്‍ബന്ധിച്ചു…പിന്നീട് ചെയ്തത് ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്തത് ..
ബോളിവുഡിൽ പ്രശസ്തനായ ആളാണ് അനുരാഗ് കശ്യപ്.ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് പായൽ ഘോഷ്. അനുരാഗ് കശ്യപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ് നടി.സോഷ്യല്‍ മീഡിയയിലൂടെയാണ് പായല്‍ ആരോപണങ്ങൾ ഉന്നയിച്ചത്. 2014ലാണ് ആരോപണത്തിനാസ്പതമായ സംഭവം നടന്നത് എന്നണ് അറിയുന്നത്.
പക്ഷേ സംഭവത്തിന്റെ തെളിവൊന്നും നടിയുടെ കയ്യിലില്ല. താരത്തിന്റെ വാക്കുകൾ; ബോംബെ വെല്‍വെറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടെ ആയിരുന്നു സംഭവം. ആദ്യം അനുരാഗിനെ കാണാന്‍ പോയത്. അതു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ച ആയിരുന്നു. തുടര്‍ന്ന് അനുരാഗ് വീട്ടിലേക്കു വിളിപ്പിച്ചു. രുചികരമായ ഭക്ഷണമുണ്ടാക്കി നല്‍കി. അതും നല്ല കൂടിക്കാഴ്ചയായിരുന്നു. അനുരാഗ് വീണ്ടും തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇന്‍ഡസ്ട്രിയിലെ ആളുകളെ കണ്ടുമുട്ടേണ്ടതു പ്രധാനപ്പെട്ട കാര്യമായതിനാല്‍ പോയി. ഈ കൂടിക്കാഴ്ചയില്‍ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മാറ്റി. എന്നെയും നിര്‍ബന്ധിച്ചു. എനിക്കിപ്പോള്‍ അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ എല്ലാവരും ഇതെല്ലാം ചെയ്യുന്നു എന്നായിരുന്നു മറുപടി.
പതുക്കെ എന്റെ അടുത്തേക്ക് വന്നു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അയാള്‍ പരാജയപ്പെട്ടു. എനിക്കു വളരെ ബുദ്ധിമുട്ടുണ്ടെന്ന് എങ്ങനെയെങ്കിലും പറയാന്‍ ഞാന്‍ ശ്രമിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ശരി അടുത്ത തവണ വരുമ്പോള്‍ തയാറായിരിക്കണം എന്നു പറഞ്ഞ് അനുരാഗ് അടങ്ങി. ശരി സര്‍ എന്നു പറഞ്ഞ് ഞാന്‍ അവിടെനിന്നിറങ്ങി വീട്ടിലേക്കു മടങ്ങി. പിന്നീട് അദ്ദേഹം എനിക്കു സന്ദേശമയച്ചു. പക്ഷേ ഞാന്‍ മറുപടി നല്‍കിയില്ല. MeToo തരംഗത്തില്‍ ഇതു പറയാന്‍ ശ്രമിച്ചെങ്കിലും കുടുംബവും സുഹൃത്തുക്കളും തടഞ്ഞെന്നും പായല്‍ പറഞ്ഞു.
2014 മുതല്‍ അനുരാഗുമായുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടോ എന്നു ചോദിച്ചപ്പോള്‍, ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. അത് എനിക്ക് ഒരു മാറാപ്പ് പോലെയായിരുന്നു. ഇപ്പോള്‍ പറഞ്ഞപ്പോള്‍ ആശ്വാസമുണ്ട്. സുശാന്തിന്റെ മരണവും ലഹരിമരുന്നും വിഷയമായപ്പോള്‍ ബോളിവുഡിലെ എന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു. കുടുംബം പിന്തുണച്ചാല്‍ മാത്രമേ പരാതി നല്‍കൂ. താരം തുറന്ന് പറഞ്ഞു.
about anurag kashyap
