Malayalam Breaking News
എയർ വിട്ടോ സാറേ, അവര് ലോക്കൽസാ.. കട്ട ലോക്കൽസ്’; പക്കാ ലോക്കലുകളുമായി ഹരിശ്രീ അശോകന്റെ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി
എയർ വിട്ടോ സാറേ, അവര് ലോക്കൽസാ.. കട്ട ലോക്കൽസ്’; പക്കാ ലോക്കലുകളുമായി ഹരിശ്രീ അശോകന്റെ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി
ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആൻ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി’. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രത്തിൽ പക്കാ ലോക്കൽ സ്റ്റോറിയുമായിട്ടാണ് ഹരിശ്രീ അശോകൻ എത്തിയിരിക്കുന്നത്. മഞ്ജു വാരിയർ തന്റെ ഒഫിഷ്യൽ പേജിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്തത്.
ചിത്രത്തിൽ രാഹുൽ മാധവ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സംവിധായകനൊപ്പം മലയാള സിനിമയിൽ പ്രവർത്തിച്ച ഒട്ടുമിക്ക ഹാസ്യ താരങ്ങളും അണിനിരക്കുന്നുണ്ട്. സലീം കുമാർ, ഇന്നസെന്റ്, ധർമ്മജൻ ബോൽഗാട്ടി, മനോജ് കെ ജയൻ, ബിജുക്കുട്ടൻ , ടിനി ടോം, കലാഭവൻ ഷാജോൺ, അബു സലീം, ബൈജു തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.
അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഫസ്റ്റ് ലുക്കിന് പിന്നാലെ പുറത്തു വന്ന ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ചിത്രത്തിലെ രസകരമായ മുഹൂർത്തങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
ഗോപി സുന്ദർ, നാദിർഷ, അരുൺ ഗോപി തുടങ്ങിയവർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആൽബി ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രം ഫെബ്രുവരി പകുതിയോടെ തിയേറ്ററുകളിലെത്തും.
about an international local story
