Connect with us

സ്ത്രീകൾ ഒരു വേദന സഹിക്കേണ്ടതുണ്ട്… പരിശുദ്ധമാണത് … ശബരിമല വിഷയത്തിൽ പിണറായി വിജയൻ സ്വീകരിച്ച നടപടികളാണ് ശരി -വിജയ് സേതുപതി

Malayalam Breaking News

സ്ത്രീകൾ ഒരു വേദന സഹിക്കേണ്ടതുണ്ട്… പരിശുദ്ധമാണത് … ശബരിമല വിഷയത്തിൽ പിണറായി വിജയൻ സ്വീകരിച്ച നടപടികളാണ് ശരി -വിജയ് സേതുപതി

സ്ത്രീകൾ ഒരു വേദന സഹിക്കേണ്ടതുണ്ട്… പരിശുദ്ധമാണത് … ശബരിമല വിഷയത്തിൽ പിണറായി വിജയൻ സ്വീകരിച്ച നടപടികളാണ് ശരി -വിജയ് സേതുപതി

മലയാളികൾക്കും തമിഴർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് വിജയ് സേതുപതി. സിനിമയിലെ മികച്ച അഭിനയം കൊണ്ടും ജീവിതത്തിൽ ലാളിത്യം കൊണ്ടും ശ്രദ്ധ നേടിയ താരമാണ് വിജയ് സേതുപതി. ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നടപടികളാണ് ശരിയെന്ന് വിജയ് സേതുപതി പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

എന്തിനാണീ ബഹളങ്ങൾ. ഭൂമി എന്നാൽ നമുക്കറിയാം അമ്മയാണ്. അതിൽനിന്ന‌് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തിൽ സംഭവിച്ചത്?. ആണായിരിക്കാൻ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാൽ, സ്ത്രീകൾക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകൾക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകൾക്കത്തരം ​ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല.

ഒരിക്കല്‍ പിണറായി വിജയനെ നേരില്‍ക്കണ്ട കാര്യവും വിജയ് സേതുപതി വിശദീകരിച്ചു.
ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം കടന്നുവന്നപ്പോള്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി.അദ്ദേഹം വളരെ കൂളാണ്. ഞങ്ങളിരുവരും അൽപ്പം സംസാരിച്ചു. സംസാരത്തിനിടെ എന്റെ വിമാനം 10 മണിക്കാണെന്ന് ഞാനദ്ദേഹത്തിനോട് പറഞ്ഞിരുന്നു. അപ്പോഴദ്ദേഹം പറഞ്ഞത്, താങ്കൾ ആദ്യം സംസാരിക്കൂ എന്നിട്ട് പോകാൻ നോക്കിക്കോളൂ എന്നാണ്. ഞാൻ അത്ഭുതപ്പെട്ടുപോയി. എത്ര ലളിതമായാണ് അദ്ദേഹമത് നിർദേശിച്ചത്. അതൊരു എംഎൽഎയോ എംപിയോ ആയിരുന്നെങ്കിൽപ്പോലും സഹകരിക്കുമായിരുന്നോ ? എനിക്കു തോന്നുന്നില്ല. ഇതുമാത്രമല്ല, അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം. കേരളത്തിലെ പ്രളയത്തിനു പിന്നാലെയാണ് തമി്‌െനാട്ടിൽ ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സാർ കേരളത്തിനുവേണ്ടി 10 കോടി രൂപയാണ് തമിഴ്‌നാടിന് താങ്ങാകാൻ നൽകിയത്.

സമൂഹത്തില്‍ ആണ്‍കുട്ടികള്‍ക്കെതിരായ ചൂഷണങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്നും അത്തരത്തില്‍ ചൂഷണം ചെയ്യുന്നവര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചോദ്യം ചെയ്യപ്പെടുമെന്ന തോന്നലുണ്ടാക്കാന്‍ മീ ടു കാംപെയ്‌നിന് കഴിഞ്ഞിട്ടുണ്ടെന്നും വിജയ് സേതുപതി പറയുന്നു. ഡബ്ല്യുസിസി പോലുള്ള സംഘടനകള്‍ തമിഴ് സിനിമയിലും ഉണ്ടാകണമെന്നും അത് ആര് തടഞ്ഞാലും സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

interview with vijay sethupathi

More in Malayalam Breaking News

Trending

Recent

To Top