Actress
‘അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്’; കിടിലം മറുപടിയുമായി കനി കുസൃതി.
‘അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്’; കിടിലം മറുപടിയുമായി കനി കുസൃതി.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കനി കുസൃതി ഒരു റെഡ് ലിപ്സ്റ്റിക്കിട്ടിരുന്നു. എന്നാൽ ഇതിനെ ചിലർ വിമർശിച്ചിരുന്നു. മുൻപ് ഒരു മാഗസിന്റെ കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിന് ശേഷം തന്നെ വെളുപ്പിച്ചതിന്റെ പേരിൽ കനി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കനിക്കെതിരായ പുതിയ വിമർശനം.
”അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട് തന്നെ ആണു ലോക പ്രശസ്തയായ ‘റിഹാന’ എന്ന സിംഗര്‍ സോങ്ങ് റൈറ്ററുടെ ‘ഫെന്റിബ്യുട്ടീ’ ബ്രാന്റിലെ ‘യൂണിവേഴ്സല്‍ റെഡ് ലിപ്സ്റ്റിക്’ ഇട്ട് പോയത്. ആ ‘റെഡ് ലിപ്സ്റ്റിക്’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാര്‍ത്ഥമായി അറിയാന്‍ അഗ്രഹിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കുക” എന്നാണ് കനിയുടെ കുറിപ്പ്.
റിയാനയുടെ ഫെന്റി ബ്യൂട്ടി പുറത്തിറക്കിയ റെഡ് ലിപ്സ്റ്റിക് രാഷ്ട്രീയപരമായ കാരണങ്ങളാല്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. ബ്രൈറ്റ് റെഡ് നിറത്തിലുള്ള ലിപ്സ്റ്റിക് എല്ലാ സ്കിന്‍ ടോണുകളുള്ളവര്ക്കും വേണ്ടിയാണ് പുറത്തിറക്കിയത്. നിറത്തിന്റെ വേര്‍തിരിവ് ഇല്ലാതെ ലോകത്ത് ഏത് ഭാഗത്തുമുള്ള സ്ത്രീകള്‍ക്ക് ധരിക്കാവുന്ന മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നാണ് ഈ കമ്പനിയുടെ ലക്ഷ്യം.
about an actress
