Actress
ആരെയും കണ്ണും അടച്ചു വിശ്വസിക്കുന്നത് ആണ് തന്റെ ബലഹീനത എന്ന് ഋതു
ആരെയും കണ്ണും അടച്ചു വിശ്വസിക്കുന്നത് ആണ് തന്റെ ബലഹീനത എന്ന് ഋതു
ബിഗ് ബോസ് സീസൺ മൂന്നിൽ മിക്ക മത്സരാര്ഥികളെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായിരുന്നു. എങ്കിലും ഋതു മന്ത്രയെ കുറിച്ച് അധികം ആളുകൾക്ക് അത്ര പരിചയം ഉണ്ടായിരുന്നില്ല. നടിയും മോഡലും ഗായികയുമായ ഋതു മന്ത്ര കണ്ണൂർ സ്വദേശിനിയാണ്. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കി ആളുകൂടിയാണ് റിതു. ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഋതു ഇടപെടുന്നത്. എങ്കിലും സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും വെറുതെ കളയാറും ഇല്ല. ടാസ്ക്കുകളിലും സജീവമായി തന്നെ ഋതു ഇടപെടാറും ഉണ്ട്. ഇപ്പോൾ താരത്തിന്റെ ചില വിശേഹങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട ഋതു പിന്നെ അമ്മയുടെ തണലിലാണ് വളര്‍ന്നുവന്നത്. മലയാളം മീഡിയത്തില്‍ പഠിച്ച താരം പിന്നീട് ഉയരങ്ങള്‍ കീഴടക്കാന്‍ തീരുമാനിച്ച് ഇറങ്ങുകയായിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിലെല്ലാം ഋതു മന്ത്ര പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല ഇത്രയൊക്കെ താൻ ആയിട്ടുണ്ട് എങ്കിൽ അതിന്റെ പൂർണ്ണമായ ശക്തി തന്റെ അമ്മയാണ് എന്നായിരുന്നു ഋതു ആദ്യ ദിവസം തന്നെ വ്യക്തമാക്കിയത്. അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളില്‍ ഋതു സജീവമായിരുന്നു. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ഋതു മന്ത്ര മിസ് ഇന്ത്യ മത്സര വേദിയിൽ നിന്നും ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയ അംഗം കൂടിയാണ്. മോഡലിംഗ് മാത്രമല്ല ഋതു മികച്ച ഗായിക കൂടിയാണ്.
ബിഗ് ബോസ് താരങ്ങൾ വീട്ടിലെത്തിയ ശേഷം ആരാധകർ അവരുടെ വിവരങ്ങൾ തേടുന്ന തിരക്കിൽ ആണ്. അങ്ങനെ സോഷ്യൽ മീഡിയ ആണ് താരത്തിന്റെ പേര് ഋതു മന്ത്ര എന്നല്ല എന്ന് കണ്ടെത്തിയത്. വെറുതെ കണ്ടെത്തുക ആയിരുന്നില്ല. ശക്തമായ തെളിവോടുകൂടിയാണ് സോഷ്യൽ മീഡിയയിലെ വിരുതന്മാർ താരത്തിന്റെ പേര് ഋതു എന്നല്ല അനുമോൾ ആർ ആണെന്ന് കണ്ടെത്തിയത്. മിസ് ഇന്ത്യ മത്സരത്തിലും റിതു ഈ പേരിലാണ് മത്സരിച്ചത് എന്ന തെളിവോടെയാണ് സോഷ്യൽ മീഡിയ അവകാശവാദം ഉന്നയിച്ചത്. തന്റെ ഏറ്റവും വലിയ ബലഹീനത ഞാൻ ആളുകളെ ബ്ലൈൻഡ് ആയി വിശ്വസിച്ചിരുന്ന ആളാണ് എന്ന് പറയുകയാണ് ഋതു. ബിഗ് ബോസിൽ എത്തും മുൻപേ ചാനലിനോട് ആണ് ഋതു ഇക്കാര്യം തുറന്നുപറഞ്ഞത്. ഒരാൾ ഹായ് എന്ന് പറഞ്ഞാൽ തന്നെ ഞാൻ അയാളെ അപ്പാടെ വിശ്വസിക്കും എന്നും, ചിലപ്പോൾ അത് ഞാനും അമ്മയും മാത്രമുള്ള ഇടത്തുനിന്നും വരുന്നത് കൊണ്ടാകാം ഇങ്ങനെ എന്നുമാണ് ഋതു വ്യക്തമാക്കിയത്.
about an actress