Connect with us

ബിഗ് ബോസ് സീക്രട്ട് കോഡ്?! സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട് റിതുവിന്‌റെ കാമുകന്‍; ആരാധകരെ ഞെട്ടിച്ച സ്‌ക്രീൻ ഷോട്ട് !

Malayalam

ബിഗ് ബോസ് സീക്രട്ട് കോഡ്?! സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട് റിതുവിന്‌റെ കാമുകന്‍; ആരാധകരെ ഞെട്ടിച്ച സ്‌ക്രീൻ ഷോട്ട് !

ബിഗ് ബോസ് സീക്രട്ട് കോഡ്?! സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട് റിതുവിന്‌റെ കാമുകന്‍; ആരാധകരെ ഞെട്ടിച്ച സ്‌ക്രീൻ ഷോട്ട് !

ബിഗ് ബോസ് ഷോയുടെ മലയാളം മൂന്നാം പതിപ്പ് സുപ്രധാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് . ഫെബ്രുവരി പതിനാലിന് പതിനാലു പേരിൽ തുടങ്ങിയ ഷോ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുന്ന ഈ വേളയിൽ വെറും ഒൻപത് പേരാണ് ഉള്ളത് . കഴിഞ്ഞ എപ്പിസോഡിൽ എലിമിനേഷൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു മത്സരാർത്ഥിയും പുറത്തായില്ല .

വളരെ കുറച്ചു പേർ മാത്രമുള്ളതുകൊണ്ടുതന്നെ ബിഗ് ബോസ് വീട്ടിലുള്ള മത്സരാർത്ഥികൾ എല്ലാം വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബിഗ് ബോസ് ഷോയുടെ തുടക്കം മുതൽ സിംഗപ്പെണ്ണായി നിന്നിരുന്ന ഡിമ്പൽ വ്യക്തിപരമായ കാരണത്താൽ ഷോയിൽ നിന്നും പുറത്തായിരുന്നു.

എന്നാൽ അതിനു ശേഷം സ്ത്രീകളിൽ ശക്തമായ മത്സരാർത്ഥിയായി അറിയപ്പെടുന്നത് റിതു മന്ത്രയാണ്. ഇപ്പോൾ മുൻപ് ഉള്ളതിലും കൂടുതൽ ആരാധകരും പിന്തുണയും ഋതുവിന് കിട്ടുന്നുണ്ട്. അധികം ഒച്ചപ്പാടൊന്നും ബിഗ് ബോസ് വീട്ടിൽ ഉണ്ടാക്കിയിട്ടില്ലെങ്കിലും വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തിയാണ് റിതു.

ആരോടും എന്തും മുഖത്തു നോക്കി പറയാനുള്ള ധൈര്യവും അതോടൊപ്പം തന്നെ ക്ഷമയോടെ കാര്യം കേൾക്കാനുള്ള മനസും റിതുവിനെ മറ്റു മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തയാക്കുന്നു. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് റിതു.

ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് റിതു ബിഗ് ബോസില്‍ കാഴ്ചവെക്കുന്നത്. സൗന്ദര്യ മല്‍സരങ്ങളില്‍ പങ്കെടുത്ത് ശ്രദ്ധേയായ ശേഷമാണ് റിതു ഷോയിലെത്തുന്നത്. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ റിതു ചില സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും നടി വേഷമിട്ടു.

അടുത്തിടെയാണ് റിതുവിന്‌റെ കാമുകനായ ജിയ ഇറാനിയെ കുറിച്ച് എല്ലാവരും അറിഞ്ഞത്. റിതുവിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത്. റിതുവുമായി നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് ജിയ ഇറാനി അറിയിച്ചിരുന്നു. കുടജാദ്രി എന്ന ഗാനത്തില്‍ പ്രത്യക്ഷപ്പെട്ട ജിയ ഇറാനി അഭിനയരംഗത്ത് സജീവമായുണ്ട്. വിവാഹ മോചിതനായ ജിയ ഇറാനി കേസ് നടന്നുകൊണ്ടിരിക്കുന്ന സമയമായതുകൊണ്ടാണ് മുന്‍പ് റിതുവുമായുളള പ്രണയത്തെ കുറിച്ച് പറയാതിരുന്നത്.

ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും തന്നെ മോചിതനാവാന്‍ സഹായിച്ചത് ഋതുവാണെന്ന് ജിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന്‌റെ രഹസ്യകോഡൊക്കെ ഞങ്ങള്‍ നേരത്തെ തന്നെ ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി എത്തിരിക്കുകയാണ് ജിയ ഇറാനി. ഭാര്‍ഗവി നിലയം വീക്ക്‌ലി ടാസ്‌ക്കില്‍ കൊലയാളിയായ മണിക്കുട്ടനും അസിസ്റ്റന്റായ റംസാനും ബിഗ് ബോസ് നല്‍കിയ കോഡ് ഭാഷയായിരുന്നു കുക്കുരുക്കു, കൂ കൂ.

ഈ രഹസ്യ കോഡ് താനും റിതുവും നേരത്തെ തന്നെ ഉപയോഗിച്ചിരുന്നതായി ജിയ ഇറാനി ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. ഋതുവിന്‌റെതായി മുന്‍പ് വന്ന ഓണാശംസ പോസ്റ്റിന് താഴെയാണ് ഇരുവരും ഈ കമന്റുകള്‍ ഇട്ടത്. ഹാപ്പി ഓണം കുക്കുരു കുക്കു എന്നാണ് ജിയ കമന്റിട്ടത്. ഇതിന് മറുപടിയായി കൂകൂ എന്ന് റിതുവും മറുപടി നല്‍കി. ഈ കമന്‌റിന്‌റെ ഡേറ്റ് നോക്കൂവെന്നും ജിയ ഇറാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

വാരാന്ത്യ എപ്പിസോഡില്‍ ലാലേട്ടന്‍ പറഞ്ഞപ്പോഴാണ് ഈ രഹസ്യകോഡിനെ കുറിച്ച് മറ്റ് മല്‍സരാര്‍ത്ഥികള്‍ അറിഞ്ഞത്. കൊലയാളി ആരാണെന്ന് എല്ലാവരോടും ചോദിച്ചപ്പോള്‍ മണിക്കുട്ടന്റെ പേരാണ് ചിലര്‍ പറഞ്ഞത്. ഒടുവില്‍ മണിക്കുട്ടനാണ് കൊലയാളിയെന്ന് എല്ലാവരും ്അറിയുകയായിരുന്നു. മോഹന്‍ലാല്‍ അന്ന് ഫോണില്‍ മണിക്കുട്ടനെ വിളിച്ചിരുന്നു.

ഈ രഹസ്യകോഡ് എല്ലാവര്‍ക്കുംമുന്നില്‍ വെച്ച് ഇരുവരും പറയുകയും ചെയ്തു. എന്നാൽ, ജിയാ ഇറാനിയെ കുറിച്ചോ ഒരു പ്രണയം തനിക്കുണ്ട് എന്നതിനെ കുറിച്ചോ റിതു ഇതുവരെ ബിഗ് ബോസ് വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല എന്നുള്ളതാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്ന സംഭവം .ഷോ കഴിഞ്ഞ് റിതു പുറത്തുവരുമ്പോൾ പ്രണയത്തെ കുറിച്ചുള്ള സത്യാവസ്ഥ കേൾക്കാൻ ഏറെ ആരാധകരാണ് ആകാംഷയോടെ കാത്തിരിക്കുന്നത്.

about rithu manthra

More in Malayalam

Trending