Malayalam
തിരുമ്പി വന്ദ് പാറ് കണ്ണാ; ഇത് തന്നെയാണോ റിതു പറഞ്ഞ കാമുകൻ ? നിഗൂഢതകൾ നിറഞ്ഞ റിതുവിന്റെ പ്രണയം !
തിരുമ്പി വന്ദ് പാറ് കണ്ണാ; ഇത് തന്നെയാണോ റിതു പറഞ്ഞ കാമുകൻ ? നിഗൂഢതകൾ നിറഞ്ഞ റിതുവിന്റെ പ്രണയം !
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രധാന സ്ട്രാറ്റജിയാണ് പ്രണയം. പുറത്ത് എങ്ങനെ ആയാലും വീടിനുള്ളിൽ മത്സരബുദ്ധിയോടെ നിന്ന് ഒന്നാമതെത്തുക എന്നുള്ളതാണ് ഓരോ മത്സരാർത്ഥികളുടെയും ലക്ഷ്യം. അതുകൊണ്ടുതന്നെ വീടിനുള്ളിൽ മറ്റുള്ളവരോട് കിട പിടിക്കാൻ നടത്തുന്ന പല കാര്യങ്ങളും വ്യാജമാകാനും സാധ്യതയുണ്ട്.
എന്നാൽ, മലയാളി പ്രേക്ഷകർ അതിലെ എല്ലാ വസ്തുതയും പരിശോധിച്ചറിഞ്ഞേ അവരെ വോട്ട് കൊടുത്ത് ബിഗ് ബോസ് വീട്ടിൽ നിലനിർത്തുകയുള്ളൂ. അത്തരത്തിൽ ഇപ്പോൾ വലിയ ചർച്ചയായ പ്രണയമാണ് ബിഗ് ബോസ് സീസൺ ത്രീ മത്സരാർത്ഥി റിതു മന്ത്രയുടേത്.
ബിഗ് ബോസില്‍ നിന്നും പലതവണ പ്രണയം പറയാനുള്ള അവസരം നല്‍കിയിട്ടും ഒന്നും വിട്ട് പറയാത്ത മത്സരാര്‍ഥിയായിരുന്നു റിതു . അനൂപിന്റെ പ്രണയിനിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ചോദിച്ചതോടെയാണ് വീണ്ടും ലാലേട്ടൻ പ്രണയം വിഷയമാക്കിയത്.
റിതുവും റംസാനും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വീടിനുള്ളില്‍ പ്രചരിച്ചെങ്കിലും ഇരുവര്‍ക്കും പുറത്ത് പ്രണയമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ താന്‍ തിരിച്ച് ചെല്ലുമ്പോള്‍ ആ പ്രണയം അവിടെ ഉണ്ടാകുമോ എന്ന സംശയം ഉള്ളതായി ആശങ്ക പ്രകടിപ്പിക്കുകയും റിതു ചെയ്തു.
“പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്. നമ്മള്‍ പ്രണയിച്ചു കൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചു കൊണ്ടേ ഇരിക്കട്ടെ. കല്യാണമായെങ്കില്‍ പോലും വിവാഹ ശേഷവും ആ പ്രണയം വിടാതിരിക്കണം. എപ്പോഴും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി ചെല്ലണം. കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേല്‍ ശക്തമായിരിക്കണമെന്നാണ് റിതു ലാലേട്ടനോട് പറഞ്ഞ വാക്കുകൾ..”
പ്രേമമാണോ പ്രണയമാണോ കൂടുതല്‍ വേണ്ടത് എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിനും റിതുവിന് മറുപടി ഉണ്ടായിരുന്നു. പ്രണയം എന്നുതന്നെയാണ് റിതു പറഞ്ഞത് . പ്രണയവും റൊമാന്‍സും ഒന്നിച്ചുണ്ടാകണം എന്നതാണ് എന്റെ നിലപാട്. എങ്കിലേ പെര്‍ഫെക്ട് മിക്‌സ്ചര്‍ ആവുകയുള്ളു. എന്നും റിതു പറഞ്ഞു , അതുകഴിഞ്ഞപ്പോഴാണ് പുറത്ത് അങ്ങനെ ആരെങ്കിലുമുണ്ടോ എന്ന് ലാലേട്ടൻ റിതുവിനോട് ചോദിച്ചത്.
ഇത്രയധികം പ്രണയത്തെ ഭംഗിയോടെ മനസ്സിൽ സൂക്ഷിക്കുന്ന റിതു അവസാനം ഒരാളോട് പ്രണയമുണ്ടെന്ന് തുറന്നുപറഞ്ഞു. പക്ഷേ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കണ്‍ഫ്യൂഷനാണ്. എന്നും കൂടി റിതു പറഞ്ഞു.
ആകമൊത്തത്തിൽ റിതുവിന് സംശയമാണ്. അത് റിതുവിന്റെ പ്രണയത്തിലല്ല .. പ്രണയിക്കുന്ന വ്യക്തിയിലാലാണെന്ന് ആ വാക്കുകളിൽ നിന്നും വ്യക്തമാണ്. അപ്പോഴും റിതുവിന്റെ പ്രണയവും കാമുകനും ഒരു രഹസ്യമായി തന്നെ നിലനിൽക്കുകയാണ്.
അതേസമയം സോഷ്യൽ മീഡിയയിലൂടെ റിതുവിന്റെ കാമുകൻ എന്ന പേരിൽ ജിയ ഇറാനി പ്രണയം തുറന്നുപറഞ്ഞെത്തിയിരുന്നു . റിതുവിനൊപ്പമുള്ള സ്വാകര്യ നിമിഷങ്ങളിലെ ഫോട്ടോസ് ഉൾപ്പടെ ജിയ പുറത്ത് വിട്ടിരുന്നു. ഇതോടെ ജിയയ്ക്ക് എതിരെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. പുറത്ത് വരുമ്പോള്‍ റിതു ഇട്ടേച്ച് പോകുമെന്ന് കരുതിയാണോ ഈ ശ്രമങ്ങള്‍ എന്ന് ചോദിച്ചവര്‍ക്കുള്ള തക്ക മറുപടി ജിയയും നൽകി.
അതോടൊപ്പം ജിയാ ഇൻസ്റ്റയിൽ പങ്കുവച്ച പോസ്റ്റും ഇപ്പോൾ ശ്രദ്ധനേടിയിരിക്കുമാകയാണ്.. തിരുമ്പി വന്ത് പാർ കണ്ണാ എന്ന ക്യാപ്ഷനോടെ ഉമ്മ കൊടുത്ത് വാരിപ്പുർന്ന് നിൽക്കുന്ന റിതുവിനൊപ്പമുള്ള ഫോട്ടോയാണ് ജിയാ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിതു പറഞ്ഞ പ്രണയം ചേർത്തുവായിക്കുമ്പോൾ ജിയാ തന്നെയാണ് റിതുവിന്റെ കാമുകൻ എന്നാണ് മനസിലാകുന്നത്.
about rithu manthra