Connect with us

കാമുകൻ ഡീഗ്രേഡ് ചെയ്തു ; പ്രണയബന്ധത്തെ ചോദ്യം ചെയ്ത് റിതു മന്ത്ര ആർമി ; റിയാലിറ്റി ഷോയിൽ റിയൽ ആയി നിന്നിട്ടുള്ളത് റിതു മാത്രമെന്നും ആർമി!

Uncategorized

കാമുകൻ ഡീഗ്രേഡ് ചെയ്തു ; പ്രണയബന്ധത്തെ ചോദ്യം ചെയ്ത് റിതു മന്ത്ര ആർമി ; റിയാലിറ്റി ഷോയിൽ റിയൽ ആയി നിന്നിട്ടുള്ളത് റിതു മാത്രമെന്നും ആർമി!

കാമുകൻ ഡീഗ്രേഡ് ചെയ്തു ; പ്രണയബന്ധത്തെ ചോദ്യം ചെയ്ത് റിതു മന്ത്ര ആർമി ; റിയാലിറ്റി ഷോയിൽ റിയൽ ആയി നിന്നിട്ടുള്ളത് റിതു മാത്രമെന്നും ആർമി!

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി വിജയിയെ കണ്ടെത്തുന്ന സാഹചര്യത്തിലായിരിക്കുകയാണ്. വിജയിയെ കണ്ടെത്താനുള്ള അവസാന ഘട്ട യാത്രയിൽ എത്തിനിൽക്കുമ്പോൾ മണിക്കുട്ടന്‍, ഡിമ്പല്‍, സായ് വിഷ്ണു, അനൂപ്, റിതു മന്ത്ര, കിടിലം ഫിറോസ്, റംസാന്‍, നോബി എന്നിവരാണ് ഷോയിൽ ഉള്ളത് .

കൊറോണ പ്രതിസന്ധിയെ തുടർന്നായിരുന്നു അപ്രതീക്ഷിതമായിട്ട് ഷോ നിർത്തിയത്. എന്നാല്‍ വിജയിയെ കണ്ടത്തും എന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലായി. പ്രേക്ഷകർ തന്നെയാണ് നേരിട്ട് വിജയിയെ തിരഞ്ഞെടുക്കുന്നത് എന്നതും ഈ സീസണിലെ പ്രത്യേകതയാവുകയാണ്.

ഇതിനിടയിൽ ആർമി ഗ്രൂപ്പുകൾ മത്സരാർത്ഥികൾക്ക് വേണ്ടിയുള്ള വോട്ടുകൾക്കായി ശക്തമായ പ്രചാരങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ റിതു മന്ത്രയുടെ ഒഫിഷ്യൽ ആർമി പേജിൽ നിന്നുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് .

അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് റിതു. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച റിതു മന്ത്ര മിസ് ഇന്ത്യ മത്സര വേദിയിൽ നിന്നും ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയ അംഗം കൂടിയാണ്. മോഡലിംഗ് മാത്രമല്ല റിതു മികച്ച ഗായിക കൂടിയാണ്. ബിഗ് ബോസിൽ ഉണ്ടായ പല ദിവസങ്ങളിലും റിതുവിന്റെ ഗാനങ്ങൾ പ്രേക്ഷർ ഏറെ ആസ്വദിച്ചതാണ്.

റിതുവിന്‌ വോട്ടു തേടി ആർമി പേജുകളിൽ വന്ന ചില വാക്കുകൾ ആണ് ഇപ്പോൾ ഋതു ഫാൻസ്‌ ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ എന്തെകിലും വാസ്തവം ഉണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.

മത്സരാർത്ഥികളുടെ കൂട്ടത്തിൽ വിജയിക്കാൻ കൂടുതൽ അർഹത റിതുവിനാണെന്നാണ് റിതു ആർമിക്കാരുടെ അവകാശവാദം. ഒരു റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ റിയൽ ആയി നിന്നിട്ടുണ്ടായിരുന്നത് റിതു ആണെന്നും റിതു ആരാധകർ പറയുന്നു.

വോട്ട് കിട്ടാന്‍ വേണ്ടി ഒരു കള്ളത്തരവും കാണിക്കാത്ത നിലപാടുകള്‍ ആരോടും വ്യക്തമായി പറയുകയും തെറ്റുകള്‍ വന്നാല്‍ ക്ഷമ ചോദിക്കാന്‍ ഉള്ള മനസ്സും, പുറകെ നടന്ന് ചൊറിഞ്ഞാല്‍ വേണ്ടതിന് മാത്രം വ്യക്തമായ മറുപടി കൊടുക്കുകയും അല്ലാത്തതിന് മറുപടി പോലും പറയാതെയാണ് റിതു ബിഗ് ബോസിൽ നിന്നത് എന്നാണ് റിതു ആർമി ഉന്നയിക്കുന്ന അവകാശവാദം . പെര്‍ഫോമന്‍സില്‍ മണിക്കുട്ടന് ഒപ്പം പിടിച്ചു നിന്ന ഒരേ ഒരു മത്സരാര്‍ഥി കൂടിയാണ് റിതു എന്നും ആരാധകർ പറയുന്നു.

ഒരു പി ആർ വർക്ക് ഇല്ലാതെയും, പുറത്ത് കാമുകൻ എന്ന് പറഞ്ഞു നടക്കുന്ന ഒരുത്തൻ കട്ടക്ക് ഡീഗ്രേഡ് ചെയ്തിട്ടും കുലസ്ത്രീ/ കുല പുരുഷന്മാർ മോശം ഡീഗ്രേഡ് നടത്തിയിട്ടും 95 ദിവസം അവിടെ നിന്നതും 8 നോമിനേഷനിൽ വന്നിട്ടും അവിടെ നില്ക്കാൻ സാധിച്ചതും റിതുവിന്റെ കഴിവായി അംഗീകരിക്കണമെന്നും അതിനാൽ തന്നെ പിന്തുണയും വോട്ടും കൊടുക്കണമെന്നും ആർമി പേജുകളിൽ വരുന്ന പോസ്റ്റുകളിൽ പറയുന്നു.

കുറച്ചു വർഷങ്ങളായി റിതുവും താനും പ്രണയത്തിലാണ് എന്നും ഒട്ടുമിക്ക ആളുകൾക്ക് അത് അറിയാം എന്ന് കാണിച്ചുകൊണ്ട് റിതുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി നടൻ ജിയാ ഇറാനി പങ്ക് വയ്ക്കുമായിരുന്നു. എന്നാൽ അതിനു പരക്കെ വിമർശനം നിലനിന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലെ റിതു ആർമി പേജുകളിൽ ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

റിതുവിന്‌ ഒപ്പമുള്ള ജിയയുടെ ചിത്രങ്ങൾക്ക് നിരവധി ചോദ്യങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ജിയയെ റിതു അൺ ഫോളോ ചെയ്തത്, അവർ എന്തുകൊണ്ടാണ് നിങ്ങളുമായുള്ള ബന്ധത്തെകുറിച്ച് ഒരു സൂചനയും തരാതെ ഇരുന്നത് എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് ജിയയുടെ പോസ്റ്റിനു ആരാധകർ കൊടുക്കുന്ന കമന്റുകൾ . എന്നാൽ ഇതിൽ ഒന്നും തന്നെ ജിയാ പ്രതികരണം നൽകിയിട്ടില്ല.

നിങ്ങൾക്ക് റിതുവുമായി ഒരു ബന്ധം ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾക്ക് കാത്തിരിക്കാമായിരുന്നു! ഇത് സത്യസന്ധം ആയിരുന്നുവെങ്കിൽ അവർക്ക് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ അവളുടെ സമ്മതമില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കിടില്ലായിരുന്നു. റിതു അൺഫോളോ ചെയ്തതിലൂടെ കാര്യങ്ങൾ ഞങ്ങൾക്ക് ബോധ്യമാകുന്നു.

മിസ്റ്റർ ഇറാനി നിങ്ങൾ വെറുപ്പിക്കുകയാണ് തുടങ്ങി നിരവധി കമന്റുകൾ ആണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. റിതു ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുവന്നതുകൊണ്ടുതന്നെ റിതുവിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

about rithu manthra

More in Uncategorized

Trending

Recent

To Top