Connect with us

അനിയത്തിക്കൊപ്പമുള്ള അടിപൊളി ചിത്രങ്ങളുമായി അഹാന

Actress

അനിയത്തിക്കൊപ്പമുള്ള അടിപൊളി ചിത്രങ്ങളുമായി അഹാന

അനിയത്തിക്കൊപ്പമുള്ള അടിപൊളി ചിത്രങ്ങളുമായി അഹാന

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി പുതിയ വെക്കേഷൻ ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ് അഹാന. സഹോദരിക്കൊപ്പം സ്വിമ്മിങ് പൂളിൽ നിന്നുളള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

സ്റ്റൈലിഷ് ലുക്കിലുളള ചില ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ചപ്പ് നിറഞ്ഞ ബാക്ഗ്രൗണ്ടിലാണ് ചിത്രങ്ങൾക്കായി അഹാന പോസ് ചെയ്തിരിക്കുന്നത്. ഈ സ്ഥലം എവിടെയാണെന്ന കമന്റിന് കോവളം എന്നാണ് അഹാന മറുപടി നൽകിയത്. ഏതാനും ദിവസം മുൻപ് തന്റെ പുതിയ ഫോട്ടോഷൂട്ടിൽ നിന്നുളള കിടിലൻ ചിത്രങ്ങളും വീഡിയോകളും അഹാന ഷെയർ ചെയ്തിരുന്നു. ഗ്ലാമർ ലുക്കിലുളളതാണ് അഹാനയുടെ പുതിയ ചിത്രങ്ങൾ. പന്ത്രണ്ടാം വയസിലെ സ്വപ്നങ്ങളിൽ താൻ ഇങ്ങനെയായിരുന്നുവെന്നാണ് ഒരു ചിത്രത്തിന് അഹാന നൽകിയിരിക്കുന്ന ക്യാപ്ഷൻ.

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. അടുത്തിടെയാണ് അഹാന കോവിഡിൽനിന്നും മുക്തി നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

about an actress

More in Actress

Trending

Recent

To Top