Connect with us

മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി പാർവതി !

Actress

മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി പാർവതി !

മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി പാർവതി !

ടേക്ക് ഓഫ്, ഉയരെ, എന്ന് നിന്റെ മൊയ്തീന്‍, കൂടെ… ഈ സിനിമകളെല്ലാം പാര്‍വതിയെന്ന നടിയുടെ മികവ് നമുക്ക് കാണിച്ചു തന്നിരുന്നു. മലയാളത്തിന് പുറമേ കന്നട, തമിഴ്, ഹിന്ദി സിനിമകളിലും സാന്നിദ്ധ്യമറിയിച്ച പാര്‍വതി സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ തന്റെ നിലപാട് ഉറക്കെ പറയാന്‍ ധൈര്യം കാണിക്കുന്നു. സിനിമയ്ക്കകത്തും പുറത്തും ലിംഗസമത്വത്തിന് വേണ്ടി നിലകൊള്ളുന്ന ഈ കലാകാരി നിരന്തര അധിക്ഷേപങ്ങള്‍ക്കും പരിഹസങ്ങള്‍ക്കും വിധേയയായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും തരിമ്പും പിറകൊട്ടുപോകില്ലെന്ന് പാര്‍വതി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ നിലപാടുകൾ ഉറക്കെ പറയുന്നതിന്റെ പേരിൽ, രാഷ്ട്രീയം പറയുന്നതിന്റെ പേരിൽ താൻ നേരിടുന്ന ഭീഷണികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പാർവ്വതി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ .

അഭിനയ ശേഷിയിലും വ്യക്തിത്വത്തിലും പാർവ്വതി തിരുവോത്ത് എന്ന നടി മലയാളി കണ്ട മറ്റ് നടിമാരിൽ നിന്ന് ഒരുപടി മുന്നിലാണ്. അഭിനയത്തിന് പുറത്ത് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെല്ലാം പാർവ്വതി നടത്തുന്ന ഉറച്ച അഭിപ്രായ പ്രകടനങ്ങളാണ് അവരെ വ്യത്യസ്തയാക്കുന്നത്. മുൻപ് കസബ വിവാദത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം സൈബർ ആക്രമാണമായിരുന്നു പാർവ്വതി നേരിട്ടത്. അന്ന് മമ്മൂട്ടി ഫാൻസെന്ന് അവകാശപ്പെടുന്ന വെട്ടുകിളി കൂട്ടങ്ങൾ നടിയെ സോഷ്യൽ ലോകത്ത് കടുത്ത രീതിയിൽ അധിക്ഷേപിച്ചു.എന്നാൽ ഇത്തരം ഫാൻസ് ആക്രമണത്തിന് നേരേ കരഞ്ഞ് കാലുപിടിക്കാതെ സധൈര്യം ഇതിനെ നേരിട്ട പാർവ്വതിയായിരുന്നു മലയാളികൾ കണ്ടത്. തന്റെ അഭിപ്രായങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച പാർവ്വതി സൈബർ അധിക്ഷേപത്തെ നിയമപരമായിട്ടായിരുന്നു അന്ന് നേരിട്ടത്.

അതേസമയം കസബ വിവാദത്തിൽ മാത്രമല്ല,താരസംഘടനയായ ഐഎംഎംഎയുടെ പുരുഷാധിപത്യ നിലപാടിനെ ചോദ്യം ചെയ്തപ്പോഴും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ ഇടപ്പെട്ടപ്പോഴും അഭിപ്രായ പ്രകടനങ്ങൾ നടത്തിയപ്പോഴുമെല്ലാം നടിയ്ക്കെതിരെ തലങ്ങും വിലങ്ങും സൈബർ ബുള്ളിയിംഗ് നടന്നു. എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങി തന്റെ നിലപാടോ ശൈലിയോ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർവ്വതി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഭീഷണികളെല്ലാം അവഗണിച്ച് താനായി തന്നെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രതിരോധം എന്നായിരുന്നു പാർവ്വതിയുടെ വാക്കുകൾ.

അതേമയം സോഷ്യൽമീഡിയ വഴിയുള്ള ഇത്തരം അധിക്ഷേപങ്ങൾ വേദനിപ്പിക്കുക മാത്രമല്ല പലപ്പോഴും പേടി തോന്നിയ അവസരങ്ങൾ ഉണഅടായിട്ടുണ്ടെന്നും പാർവ്വതി പറയുന്നു. പലപ്പോഴും ഭീഷണികളായിരുന്നു തന്നെ തേടി വന്നിരുന്നതെന്നും നടി വെളിപ്പെടുത്തുന്നു. ‘നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്. മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും-ചിലർ ഇങ്ങനെയൊക്കെ പ്രതികരിക്കും. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ആരായാലും പേടി തോന്നില്ലേയെന്നും പാർവ്വതി പറയുന്നു. അത്തരം സന്ദർഭങ്ങളിൽ പുറത്തിറങ്ങി സമാധാനത്തോടെ നടക്കാൻ നമ്മുക്ക് സാധിക്കില്ല. ആരോ നമ്മളെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന തോന്നൽ ഉണ്ടാകും . ഉറക്കം പോലും നഷ്ടമാകും. എന്നാൽ അതുകൊണ്ടൊന്നും തന്റെ നിലപാടുകൾ തിരുത്താൻ താൻ തയ്യാറല്ലെന്നും പാർവ്വതി പറയുന്നു.

about an actress

More in Actress

Trending

Recent

To Top