Connect with us

മോദിയോടുള്ള താത്പര്യം കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത് പക്ഷെ അവരത് മുതലെടുത്തു; കൊല്ലം തുളസി

Actor

മോദിയോടുള്ള താത്പര്യം കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത് പക്ഷെ അവരത് മുതലെടുത്തു; കൊല്ലം തുളസി

മോദിയോടുള്ള താത്പര്യം കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത് പക്ഷെ അവരത് മുതലെടുത്തു; കൊല്ലം തുളസി

കൊല്ലം തുളസി ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേരാന്‍ പോകുന്നുവെന്നും ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താല്‍പര്യത്തെ തുടര്‍ന്നാണ് ബിജെപിയില്‍ പോയത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയാണെന്ന് കൊല്ലം തുളസി പറഞ്ഞു. ഒരു കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൊല്ലം തുളസി ഇക്കാര്യം പറഞ്ഞത്.

കൊല്ലം തുളസിയുടെ വാക്കുകൾ

ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിൽ അംഗമാകാനോ പ്രവര്‍ത്തിക്കാനോ താത്പര്യമില്ല. എന്നാല്‍ അതെല്ലാം തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നു. ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്‌നത്തില്‍ പാര്‍ട്ടിക്കാര്‍ ആരും കൂടെനിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നത്‌. ഇനി രാഷ്ട്രീയത്തിലേക്കില്ല”.

about an actor

Continue Reading
You may also like...

More in Actor

Trending

Recent

To Top