Connect with us

മണിക്കുട്ടൻ ബെർത്ത് ഡേ ആഘോഷം കണ്ടോ ?

Actor

മണിക്കുട്ടൻ ബെർത്ത് ഡേ ആഘോഷം കണ്ടോ ?

മണിക്കുട്ടൻ ബെർത്ത് ഡേ ആഘോഷം കണ്ടോ ?

ബിബി വീട്ടിൽ പതിനാറാം ദിനത്തിലെ പ്രധാന സംഭവം മണിക്കുട്ടന്‍റെ ബെര്‍ത്ത് ഡേ ആഘോഷമായിരുന്നു. സ്റ്റോര്‍ റൂമിൽ വന്ന കേക്കുമായി റിതുവെത്തി. എല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷമായിരുന്നു പിന്നീട് നടന്നത്. സന്തോഷ ജന്മദിനം പാടി ഏവരും മണിക്കുട്ടന് ആശംസകള്‍ നേര്‍ന്നു. മണിക്കുട്ടന്‍റെ മുഖത്ത് കേക്ക് തേക്കുകയുമുണ്ടായി. ആശംസയറിയിച്ച ബിഗ് ബോസിന് മണിക്കുട്ടൻ നന്ദി പറയുന്നതാണ് പിന്നീട് കണ്ടത്. ലോകത്തുള്ള എല്ലാ മലയാളികളും തന്‍റെ ഈ ബെര്‍ത്ത് ഡേ ആഘോഷിക്കാൻ ഒപ്പമുണ്ടായല്ലോ എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നും മണിക്കുട്ടൻ പറയുകയുണ്ടായി.

അതിനിടയിൽ മണിക്കുട്ടന്‍റെ അപ്പനും അമ്മയും ബന്ധുക്കളും ആശംസയറിയിക്കുന്ന സര്‍പ്രൈസ് വീഡിയോ ബിബി വീട്ടിനുള്ളിൽ കാണിക്കുകയുണ്ടായി. ഒരു ബന്ധുവിന് കുട്ടിയുണ്ടായ വിവരവും വീട്ടിലെ മറ്റ് വിശേഷങ്ങളുമൊക്കെ ഓരോരുത്തരും മണിക്കുട്ടനെ അറിയിച്ചപ്പോള്‍ മണിക്കുട്ടൻ വിതുമ്പി. എല്ലാവരും മണിക്കുട്ടന് ബിഗ് ബോസ് വിജയാശംസകളും നേരുകയുണ്ടായി. ഈ ആഴ്ചത്തെ ക്യാപ്റ്റനായ മണിക്കുട്ടൻ നിരവധി പ്രശ്നങ്ങള്‍ക്കിടയിൽ ഓടി നടക്കുന്നതും ഇന്ന് കാണാമായിരുന്നു. ഫിറോസ് ഖാനും രമ്യയുമായുള്ള പ്രശ്നം തീര്‍ക്കാനും അഡോണിയും റിതുവും തമ്മിലുള്ള പ്രശ്ന പരിഹാരത്തിനും ഭാഗ്യലക്ഷ്മിയും മറ്റ് ചിലരുമായുള്ള പ്രശ്നത്തിനിടയിലും സജ്നയും റംസാനുമായുള്ള പ്രശ്നത്തിനിടയിലുമൊക്കെ മദ്ധ്യസ്ഥ ശ്രമവുമായി മണിക്കുട്ടൻ എത്തുന്നുണ്ടായിരുന്നു.

about an actor

Continue Reading
You may also like...

More in Actor

Trending